യുകെയില്‍ ജോലിക്കിടെ കുഴഞ്ഞുവീണ മലയാളി നഴ്‌സ് മരിച്ചു

മലയാളി നഴ്‌സ് യുകെയില്‍ കുഴഞ്ഞുവീണ് മരിച്ചു. ഈസ്റ്റ് സസെക്സ് ഹെല്‍ത്ത്കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റ് ബെക്ഹില്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന നിമ്യ മാത്യൂസ് (34)ആണ് മരിച്ചത്. ജോലിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചികിത്സയിലിരിക്കെ സ്‌കാനിങില്‍ തലയില്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ജനുവരിയിലാണ് നിമ്യ ഈസ്റ്റ് സസെക്സിലെ എന്‍എച്ച്എസ് ട്രസ്റ്റ് ബെക്ഹില്‍ ഹോസ്പിറ്റലില്‍ ജോലിയില്‍ പ്രവേശിച്ചത്. മൂവാറ്റുപുഴ സ്വദേശിയായ ഭര്‍ത്താവ് ലിജോ ജോര്‍ജും മകനും അടുത്തിടെ യുകെയില്‍ എത്തിയിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന നിമ്യയുടെ ശസ്ത്രക്രിയ തിങ്കളാഴ്ച നടന്നെങ്കിലും ചൊവ്വാഴ്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംസ്‌കാരം നാട്ടില്‍ നടക്കും.
Story Highlights: malayali nurse died in uk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here