മുന്‍ കോണ്‍ഗ്രസ് വക്താവിനെ ബിജെപി വക്താവാക്കി; അമരീന്ദര്‍ സിംഗ് ദേശീയ എക്‌സിക്യൂട്ടീവിലേക്കും

പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിംഗിനെ ദേശീയ എക്‌സിക്യൂറ്റീവിലേക്ക് തെരഞ്ഞെടുത്തു. അമരീന്ദറിനൊപ്പം സുനില്‍ ജാക്കറേയും എക്‌സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ കോണ്‍ഗ്രസ് മുന്‍ വക്താവ് ജയ് വീര്‍ ഷെര്‍ഗിലിനെ ബിജെപി വക്താവായും നിമിച്ചിട്ടുണ്ട്. (Amarinder Singh, Sunil Jakhar made BJP national executive members)
ഉത്തരാഖണ്ഡില്‍ നിന്നും മദന്‍ കൗശികിനേയും ഛത്തീസ്ഗഢില്‍ നിന്നും വിഷ്ണുദേവ് സായിയേയും പഞ്ചാബില്‍ നിന്നുള്ള റാണാ ഗുര്‍മിത് സിംഗ് സോധി, മനോരഞ്ജന്‍ കാലിയ, അമന്‍ജോത് കൗര്‍ രാമുവാലിയ എന്നിവരെ ദേശീയ എക്സിക്യൂട്ടീവിലെ പ്രത്യേക ക്ഷണിതാക്കളാക്കി.
Read Also: മൊറോക്കൻ ചിരി; കാനഡയെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീ ക്വാർട്ടറിൽ
കോണ്‍ഗ്രസിന്റെ യുവത്വത്തിന്റെ മുഖങ്ങളിലൊന്നായിരുന്ന ജയ് വീര്‍ ഷെര്‍ഗില്‍ പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഓഗസ്റ്റ് 24നാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. പിന്നീടായിരുന്നു ബിജെപിയിലേക്കുള്ള പ്രവേശനം. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ സുനില്‍ ജാക്കര്‍ മെയ് മാസത്തിലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയത്.
Story Highlights: Amarinder Singh, Sunil Jakhar made BJP national executive members
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here