കേന്ദ്രസേനയെ കൊണ്ടുവരുന്നതെന്തിന്? സംസ്ഥാന സേന പരാജയമെന്ന് തെളിഞ്ഞെന്ന് ഫാ യൂജിന്‍ പെരേര

വിഴിഞ്ഞം സംഘര്‍ഷം സര്‍ക്കാരിന്റെ തിരക്കഥയെന്ന് ആവര്‍ത്തിച്ച് ലത്തീന്‍ അതിരൂപത. വിഴിഞ്ഞം പദ്ധതി പ്രദേശത്തെ സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിളിച്ചതിലൂടെ സംസ്ഥാന സേന പരാജയമാണെന്ന് തെളിഞ്ഞെന്ന് ലത്തീന്‍ സഭ വിമര്‍ശിച്ചു. സമാധാനം കാത്തുസൂക്ഷിക്കുന്നതില്‍ ഇതുവരെ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. മത്സ്യത്തൊഴിലാളികളെ തീവ്രവാദികളാക്കി ചിത്രീകരിച്ചതില്‍ ഖേദമുണ്ട്. കോടതിയില്‍ ഉറച്ച വിശ്വാസമുണ്ടെന്നും ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ യൂജിന്‍ പെരേര പറഞ്ഞു. (eugene perara against state government in vizhinjam protest)
എന്തിനാണ് വിഴിഞ്ഞത്ത് കേന്ദ്രസേനയെ കൊണ്ടുവരുന്നതെന്ന് ചോദിച്ച വികാരി ജനറല്‍ നിയമവാഴ്ച പരാജയപ്പെട്ടെന്ന് തെളിയിക്കുന്നതാണ് ആ തീരുമാനമെന്നും ആഞ്ഞടിച്ചു. സര്‍ക്കാരിന്റെ ചര്‍ച്ചകളില്‍ തങ്ങള്‍ക്ക് വിശ്വാസം നഷ്ടമായി. പദ്ധതി വേണ്ടെന്ന് സഭ പറഞ്ഞിട്ടില്ല. ശാസ്ത്രീയ പഠനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകുകയാണ് വേണ്ടത്. സമാധാന ചര്‍ച്ചകളില്‍ അധിക്ഷേപമുണ്ടായി. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഫാ യൂജിന്‍ പെരേര കൂട്ടിച്ചേര്‍ത്തു.
Read Also: വിഴിഞ്ഞം പദ്ധതി പ്രദേശത്തെ സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ എതിര്‍പ്പില്ല; സര്‍ക്കാര്‍ ഹൈക്കോടതിയില്‍
അദാനി ഗ്രൂപ്പിന്റെ വാദത്തിനിടെ കോടതിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രസേനെ കൊണ്ടുവരുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. വിഷയത്തില്‍ നിലപാടറിയിക്കാന്‍ ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഹര്‍ജി മൂന്നാഴ്ചയ്ക്ക് ശേഷം പരിഗണിക്കും. വിഴിഞ്ഞത്ത് സംഘര്‍ഷം ഒഴിവാക്കാന്‍ വെടിവെപ്പ് ഒഴികെ എല്ലാ നടപടികളും സ്വീകരിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പദ്ധതി പ്രദേശത്ത് നിന്നും സമരക്കാരെ ഒഴുപ്പിക്കാന്‍ വെടിവെപ്പ് നടത്തിയിരുന്നെങ്കില്‍ നൂറുകണക്കിന് ആളുകള്‍ മരിക്കുമായിരുന്നു. കേന്ദ്ര സേനക്ക് സുരക്ഷാ ചുമതല നല്‍കുന്നതിനെ എതിര്‍ക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തുടര്‍ന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് മറുപടി പറയാന്‍ കോടതി നിര്‍ദേശം നല്‍കി.
Story Highlights: eugene perara against state government in vizhinjam protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here