കെ.കെ മഹേശന്റെ ആത്മഹത്യ; കണ്ടെടുത്ത ആത്മഹത്യാ കുറിപ്പ് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു

കെ.കെ മഹേശന്റെ ആത്മഹത്യ കുറിപ്പിലെ ആരോപണങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പരാതികാരിയായ മഹേശന്റെ ഭാര്യ ഉഷാദേവിയുടെ മൊഴി രേഖപ്പെടുത്തി. ( kk maheshan suicide probe )
കെ കെ മഹേശന്റെ മരണത്തിൽ വെള്ളാപ്പള്ളി നടേശനേ പ്രതിച്ചേർത്ത് കേസ് എടുത്തതിന് പിന്നാലെ പോലീസ് അന്വേഷണം ഊർജിതമാക്കി.
സ്വർണ്ണകടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, അധ്യാപക നിയമനങ്ങളിലെ കോഴ തുടങ്ങിയവയാണ് പ്രതികൾക്കെതിരെയുള്ള
പ്രധാന ആരോപണങ്ങൾ.
നേരത്തെ കേസ് അന്വേഷിച്ച ഐ ജി ഹർഷിത അട്ടലൂരി ആത്മഹത്യ കുറിപ്പുകൾ പരിഗണിച്ചില്ലെന്നായിരുന്നു കുടുബത്തിന്റെ ആക്ഷേപം. എന്നാൽ 154 പ്രകാരം എടുത്തിരിക്കുന്ന പുതിയ കേസിൽ മഹേശന്റെ ആത്മഹത്യ കുറുപ്പിൽ പേര് പരാമർശിച്ചിട്ടുള്ള എല്ലാവരെയും ചോദ്യം ചെയ്യും. ആദ്യം സാമ്പത്തിക ഇടപാടുകൾ കേന്ദ്രികരിച്ചാണ് അന്വേഷണം.
ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നതെങ്കിലും ഉടൻ അറസ്റ്റിലേക്ക് കടക്കില്ല. ആരോപണങ്ങളുമായി ബന്ധപ്പെട്ട് പരമാവധി മൊഴികൾ ശേഖരിച്ച ശേഷമേ കടുത്ത നടപടികൾ സ്വീകരിക്കു. ലോക്കൽ പോലീസിന് പകരം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി ഹൈകോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്.
Story Highlights: kk maheshan suicide probe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here