‘ബിജെപിക്കും കോണ്‍ഗ്രസിനും കൂടി ഒറ്റ അധ്യക്ഷന്‍ ധാരാളം’; പ്രസ്താവനകളിലെ സാമ്യം ചൂണ്ടിക്കാട്ടി മന്ത്രി റിയാസ്

സര്‍ക്കാരിനെതിരായ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റേയും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റേയും പ്രസ്താവനകളിലെ സാമ്യം ചൂണ്ടിക്കാട്ടി രൂക്ഷപരിഹാസവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. സര്‍ക്കാരിനെ വലിച്ചുതാഴെയിടുമെന്ന് ബിജെപിയും രണ്ടാം വിമോചന സമരം നയിക്കുമെന്ന് കെ സുധാകരനും പറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് റിയാസിന്റെ പരിഹാസം. ഇരുനേതാക്കള്‍ക്കും ഒരേ ഭാഷയും ഒരേ ശൈലിയുമാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. എന്തിനാണ് കേരളത്തില്‍ ബിജെപിയ്ക്കും കോണ്‍ഗ്രസിനും രണ്ട് അധ്യക്ഷന്‍മാരെന്നും രണ്ട് പാര്‍ട്ടിക്കും കൂടി ഒറ്റ അധ്യക്ഷന്‍ തന്നെ ധാരാളമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. (p a muhammad riyas slams k surendran and k sudhakaran)
പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
LDF സര്‍ക്കാരിനെ വലിച്ചു താഴെയിടും എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
സംസ്ഥാന സര്‍ക്കാരിനെതിരെ രണ്ടാം വിമോചന സമരം നയിക്കുമെന്ന് കെ. പി. സി. സി. പ്രസിഡന്റ് കെ.സുധാകരന്‍.
ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സര്‍ക്കാരിനെ ജനാധിപത്യ വിരുദ്ധ രീതിയില്‍ വലിച്ചു താഴെയിടാന്‍ ഉപയോഗിച്ച ആയുധം ആയിരുന്നു വിമോചന സമരം എന്നതിന് കാലവും ചരിത്രവും സാക്ഷി.
‘സര്‍ക്കാരിനെ വലിച്ചു താഴെ ഇടുന്നതും’
‘വിമോചന സമരം നയിക്കുന്നതും ‘
അഭിമാനകരമായി ഇന്നും കരുതുന്ന രണ്ടു നേതാക്കന്മാര്‍
രണ്ടു പേര്‍ക്കും ഒരേ ഭാഷ,ഒരേ ശൈലി.
എന്തിനാണ് കേരളത്തില്‍ ഇനി ബിജെപിക്കും കോണ്‍ഗ്രസിനും രണ്ടു അധ്യക്ഷന്‍മാര്‍?
രണ്ടു പാര്‍ട്ടിക്കും കൂടി ഒറ്റ അധ്യക്ഷന്‍ തന്നെ ധാരാളം.
Story Highlights: p a muhammad riyas slams k surendran and k sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here