ബ്രസീലിയന്‍ മുന്നേറ്റം കണ്ട ആദ്യ പകുതി ഗോള്‍ രഹിതം

തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് ലുസൈല്‍ സ്റ്റേഡിയത്തില്‍ കാമറൂണിനെ നേരിടാനിറങ്ങിയ ബ്രസീലിന് മുന്നേറ്റം. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍രഹിത സമനില. മത്സരം ആരംഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ ഇരുടീമുകള്‍ക്കും ഓരോ മഞ്ഞക്കാര്‍ഡ് കിട്ടി. ആദ്യ പകുതി അവസാനിച്ചപ്പോള്‍ രണ്ട് ടീമുകള്‍ക്കുമായി ലഭിച്ചത് നാല് മഞ്ഞക്കാര്‍ഡുകള്‍.
ആദ്യപകുതിയില്‍ മത്സരത്തിന്റെ ഭൂരിഭാഗവും പന്ത് ബ്രസീല്‍ താരങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. ആദ്യ പകുതി അവസാനിച്ചപ്പോള്‍ ബ്രസീലിന് 10 ഗോള്‍ ശ്രമങ്ങള്‍ സ്വന്തമായപ്പോള്‍ കാമറൂണിന് ഒരു ഗോള്‍ ശ്രമം മാത്രമാണ് തുറക്കാനായത്. കാമറൂണിന്റെ നൂഹോ ടൂളോയ്ക്ക് മത്സരത്തിന്റെ ആറാം മിനിറ്റില്‍ മഞ്ഞക്കാര്‍ഡും, പിന്നാലെ ബ്രസീലിന്റെ എഡര്‍ മിലിറ്റാവോയും മഞ്ഞക്കാര്‍ഡ് കണ്ടു. 14ാം മിനിറ്റില്‍ ബ്രസീലിന്റെ ഉറച്ച ഗോള്‍ മുന്നേറ്റം കാമറൂണ്‍ തട്ടിയകറ്റുകയായിരുന്നു.
പ്രമുഖ താരങ്ങള്‍ക്ക് വിശ്രമമനുവദിച്ചാണ് ബ്രസീല്‍ ഇന്നിറങ്ങിയത്. ജീസസ്, മാര്‍ട്ടിനെല്ലി, റോഡ്രിഗോ, ആന്റണി, ഡാനി ആല്‍സ്, എഡേഴ്‌സണ്‍ എന്നിവര്‍ ആദ്യ ഇലവനിലെത്തി. ഡാനി ആല്‍സായിരുന്നു ടീമിനെ നയിച്ചത്. 28ാം മിനിറ്റില്‍ കാമറൂണിന്റെ പിയറേ കുണ്ടേ മഞ്ഞക്കാര്‍ഡ് കണ്ടു. 32ാം മിനിറ്റില്‍ ബ്രസീലിന് ലഭിച്ച ഫ്രീകിക്കിലൂടെ നേടാന്‍ ശ്രമിച്ച ഗോളും കാമറൂണ്‍ തടഞ്ഞു. പരുക്കേറ്റ നെയ്മറും ഇന്ന് മത്സരത്തിനിറങ്ങിയിരുന്നില്ല.
Story Highlights: brazil vs cameroon fifa world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here