Advertisement

രണ്ട് മാസമായി അച്ഛന് ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമായിരുന്നു: കൊച്ചുപ്രേമന്റെ മകൻ

December 3, 2022
2 minutes Read

രണ്ട് മാസമായി അച്ഛന് ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമായിരുന്നുവെന്ന് കൊച്ചുപ്രേമന്റെ മകൻ ഹരികൃഷ്ണൻ. ശ്വാസകോശ സംബന്ധമായ രോ​ഗം ഹൃദയത്തെയും ബാധിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചുവെന്നും മകൻ പറഞ്ഞു.

ഇന്ന് രാവിലെ മുതൽ നല്ല വീക്കായിരുന്നു അച്ഛൻ. ഷുഗർ എല്ലാം ലോയായി. അപ്പോൾ തന്നെ ഞങ്ങൾ ഷുഗറിന്റെ ആ വെള്ളവും മറ്റും കൊടുത്തു. എന്നാലും ഉച്ചക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞ് കിടക്കണം എന്ന് പറഞ്ഞു. കിടന്നു കഴിഞ്ഞതും കുറെകൂടി ആള് വീക്കായി. പിന്നെ പൾസ് പോവായിരുന്നു. അപ്പോൾ തന്നെ ആംബുലൻസ് വിളിച്ചു. അവർ തന്നെ പറഞ്ഞു പൾസില്ലായെന്ന്. എന്നാലും ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നുവെന്നും മകൻ പറഞ്ഞു. വലിയവിളയിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. സംസ്കാരത്തിന്റെ സമയം തീരുമാനിച്ചിട്ടില്ലെന്നും ഹരികൃഷ്ണൻ വ്യക്തമാക്കി.

ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം നടൻ കൊച്ചു പ്രേമന്റെ അന്ത്യം. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ഉച്ചയോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തമാശ റോളുകളിലും ക്യാരക്ടർ റോളുകളിലും ഏറെക്കാലം സജീവമായിരുന്നു. 250 ലേറെ സിനിമകളിൽ അഭിനയിച്ചു. സിനിമയിൽ വരുന്നതിനു മുൻപു നാടകത്തിൽ സജീവമായിരുന്നു. സീരിയലിലും അഭിനയിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ പേയാട് എന്ന ഗ്രാമത്തിൽ ശിവരാമ ശാസ്ത്രികളുടേയും കമലത്തിൻ്റെയും മകനായി 1955 ജൂൺ ഒന്നിന് ജനിച്ചു. പേയാട് ഗവ.സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ കൊച്ചുപ്രേമൻ തിരുവനന്തപുരം എം.ജി കോളജിൽ നിന്ന് ബിരുദം നേടി.

Read Also: മതിയായ വിമാന സർവീസുകളില്ല; അമിത ടിക്കറ്റ് നിരക്കും; കണ്ണൂർ വിമാനത്താവളം ഫലപ്രദമായി ഉപയോഗിക്കാനാവാതെ പ്രവാസികൾ

ചെറുപ്പം മുതൽ നാടക രംഗത്ത് സജീവമായിരുന്നു. എട്ടാം ക്ലാസിൽവച്ചാണ് ആദ്യമായി നാടകം സംവിധാനം ചെയ്യുന്നത്. ജഗതി എൻ.കെ.ആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന നാടകത്തിന്റെ ഭാഗമായപ്പോഴാണ് നാടകത്തെ ഗൗരവത്തോടെ കണ്ടത്. തുടർന്ന് തിരുവനന്തപുരത്തെ പ്രസിദ്ധമായ നാടക സമിതികളുടെ ഭാഗമായി.

കെ.എസ്.പ്രേംകുമാർ എന്നതാണ് ശരിയായ പേര്. ഒരേ പേരുള്ള സുഹൃത്ത് നാടക സമിതിയിലുണ്ടായിരുന്നതിനാലാണ് കൊച്ചുപ്രേമൻ എന്ന പേര് സ്വീകരിച്ചത്. എഴു നിറങ്ങളാണ് ആദ്യ സിനിമ. നീണ്ട ഇടവേളയ്ക്കുശേഷമാണ് സംവിധായകൻ രാജസേനന്റെ ദില്ലിവാല രാജകുമാരനിൽ അഭിനയിക്കുന്നത്. പിന്നീട് ഇരട്ടക്കുട്ടികളുടെ അച്ഛനിൽ അഭിനയിച്ചു. തുടർന്ന് സിനിമയിൽ ശ്രദ്ധേയമായ നിരവധി വേഷങ്ങൾ അവതരിപ്പിച്ചു. സീരിയല്‍ താരം ഗിരിജയാണ് ഭാര്യ: മകൻ: ഹരികൃഷ്ണൻ.

Story Highlights: Father had serious health problems: Son of Kochu Preman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top