വിദേശ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമം; ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ പ്രൊഫസര്‍ അറസ്റ്റില്‍

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രൊഫസര്‍ അറസ്റ്റിലായി. ഹിന്ദി പ്രൊഫസര്‍ രവി രഞ്ജനാണ് അറസ്റ്റിലായത്. സര്‍വകലാശാല വിദ്യാര്‍ത്ഥിനിയായ തായ്ലന്ഡില് നിന്നുള്ള യുവതിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
ഇന്നലെ വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. വിദ്യാര്‍ത്ഥികളുടെ കനത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് പ്രതിയായ അധ്യാപകനെ അറസ്റ്റുചെയ്തത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് രവി രഞ്ജന്‍ വിദ്യാര്‍ത്ഥിനിയോട് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. ശേഷം വീട്ടിലെത്തിയ യുവതിക്ക് മദ്യം വാഗ്ദാനം നല്കി പീഡിപ്പിക്കാന്‍ ശ്രമിച്ചു. അധ്യാപകന്റെ പ്രവൃത്തി അതിരുവിട്ടതോടെ വിദ്യാര്‍ത്ഥിനി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി. തുടര്‍ന്ന് വിദ്യാര്‍ത്ഥി യൂണിയന് മുഖേന സര്‍വകലാശാലയില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
Read Also: ഡൽഹിയിൽ ഒരുമിച്ച് താമസിക്കുന്ന പെൺ സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി
തുടര്‍ന്ന് വിദ്യാര്‍ത്ഥിനി പൊലീസില്‍ പരാതി നല്കി. സംഭവം പുറത്തറിഞ്ഞതോടെ വലിയ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളും രംഗത്തെത്തി. ക്യാമ്പസിനുള്ളിലും പുറത്തും വിദ്യാര്‍ത്ഥികള്‍ പ്രകടനവും പ്രതിഷേധവും നടത്തി. ഇതിന് പിന്നാലെ പൊലീസ് അധ്യാപകനായ രവി രഞ്ജനെ അറസ്റ്റുചെയ്യുകയായിരുന്നു. സ്ത്രീകള്‍ക്കെതിരെ അതിക്രമം തടയല്‍ നിയമ പ്രകാരമാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തത്.
Story Highlights: hyderabad university professor arrested for sexual assualt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here