കൊണ്ടോട്ടി ഇഎംഇഎ കോളജ് വിദ്യാര്‍ഥികളുടെ ഫുട്ബോൾ വിഡിയോ; ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് പോർച്ചുഗലൽ ടീം

മലപ്പുറത്ത് നിന്നുള്ള ഫുട്ബോൾ ആവേശം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് പോർച്ചുഗലിന്റെ ഔദ്യോഗിക ഫുട്ബോൾ ടീം. കൊണ്ടോട്ടി ഇ എം ഇ എ കോളജിൽ നടന്ന ലോകകപ്പ് ഫാൻസ് ഷോയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പോർച്ചുഗലിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ ഇടംപിടിച്ചത്.(portugal shared malapuram football celebration in instagram)
ക്രിസ്റ്റ്യാനോ റൊണാൾഡോയെയും പോർച്ചുഗലിനെയും നെഞ്ചിലേറ്റുന്ന ആരാധകർക്ക് ഇതിൽ പരം എന്ത് വേണമെന്നാണ് കോളജിലെ വിദ്യാർത്ഥികൾ പറയുന്നത്. ആവേശത്തോടെയും സ്നേഹത്തോടെയും കോളജ് കോമ്പൗണ്ടിൽ നിറഞ്ഞാടുമ്പോൾ ആരാധകർ ഒരിക്കലും പ്രതിക്ഷിച്ചുകാണില്ല ഇങ്ങനെയൊരു സംഭവം.
പോർച്ചുഗൽ ഫാമിലി കേരള എന്ന ഇൻസ്റ്റാഗ്രാം പേജ് ആണ് ആദ്യം കോളജിൽ നിന്നുള്ള വിഡിയോ പങ്കുവച്ചത്. പിന്നീട് ഈ വിഡിയോ പോർച്ചുഗൽ ടീമിന്റെ ഔദ്യോഗിക ടീം ഇൻസ്റ്റാഗ്രാം പേജിൽ സ്റ്റോറിയയായി പങ്കുവയ്ക്കുകയായിരുന്നു. തങ്ങളുടെ ഇഷ്ട താരങ്ങൾ വിഡിയോ കണ്ടതിന്റെ സന്തോഷത്തിലാണ് അധ്യാപകരും വിദ്യാർഥികളും.
Story Highlights: fifa world cup 2022 portugal shared malapuram football celebration in instagram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here