‘വിവാദങ്ങളുടെ ഭാഗമാകാനില്ല’; ശശി തരൂരിന്റെ കോട്ടയത്തെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഡോ ശശി തരൂര്‍ ഉദ്ഘാടകനായ കോട്ടയത്തെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വിവാദങ്ങളുടെ ഭാഗമാകാന്‍ ആഗ്രഹമില്ലാത്തതിനാലാണ് വിട്ടുനില്‍ക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പരിപാടി സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കോണ്‍ഗ്രസുമായി കൂടിയാലോചന നടത്തിയില്ല. പരിപാടിക്കെതിരെ പരാതി ലഭിച്ചു. ഇത് അച്ചടക്ക സമിതി പരിശോധിക്കാനിരിക്കുകയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിശദീകരിച്ചു. (Thiruvanchoor Radhakrishnan will not attend Shashi Tharoor’s event in Kottayam)
ഡോ ശശി തരൂര്‍ പാര്‍ട്ടിയില്‍ സമാന്തരനീക്കം നടത്തുമെന്ന് കരുതുന്നില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടി ചട്ടക്കൂട് ആര് മറികടക്കുന്നതിനും കൂട്ടുനില്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈരാറ്റുപേട്ടയില്‍ ഇന്ന് വൈകിട്ട് 5.30നാണ് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന മഹാ സമ്മേളനം. വര്‍ഗീയ ഫാസിസം ഇന്നിന്റെ കാവലാള്‍ എന്ന വിഷയത്തിലാണ് ശശി തരൂര്‍ സംസാരിക്കുക. തിരുവനന്തപുരത്ത് മേയര്‍ക്കെതിരെ നടന്ന പരിപാടിക്ക് ശേഷം തരൂര്‍ പങ്കെടുക്കുന്ന ആദ്യ രാഷ്ട്രീയ യോഗമായിരിക്കും ഈരാറ്റുപേട്ടയിലേത്. തരൂര്‍ പരിപാടി പാര്‍ട്ടിയിലും യൂത്ത് കോണ്‍ഗ്രസിനും വിവാദമായെങ്കിലും യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പരിപാടിയുമായി മുന്നോട്ട് പോവുകയായിരുന്നു.
Story Highlights: Thiruvanchoor Radhakrishnan will not attend Shashi Tharoor’s event in Kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here