ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറി ഇടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു

ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറി ഇടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല, പെരുന്തുരുത്തി, വാഴപ്പറമ്പിൽ വീട്ടിൽ എസ്. സുജിത്ത് (36) എന്നയാളെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 9.30 മണിയോടുകൂടി ചങ്ങനാശ്ശേരി ആലപ്പുഴ എ.സി റോഡിൽ രണ്ടാം പാലത്തിന് സമീപത്തുവെച്ചാണ് സംഭവമുണ്ടായത്. ( Tipper lorry accident Housewife died driver arrest ).
Read Also: ഒളരിയിൽ രോഗിയുമായി വന്ന ആംബുലൻസ് ഇടിച്ച് മറിഞ്ഞു; ഏഴ് പേർക്ക് പരിക്ക്
വീട്ടമ്മയും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ടിപ്പർ ലോറി ഇടിക്കുകയും വീട്ടമ്മ മരണപ്പെടുകയുമായിരുന്നു. സ്കൂട്ടറിന്റെ പിന്നിലിരുന്ന മകൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു. ചങ്ങനാശ്ശേരി പൊലീസ് സ്ഥലത്ത് എത്തുകയും എസ്.എച്ച്.ഒ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഡ്രൈവറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Story Highlights: Tipper lorry accident Housewife died driver arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here