പ്രക്ഷോഭത്തിൽ 200-ലധികം പേർ കൊല്ലപ്പെട്ടതായി ഇറാൻ

മഹ്‌സ അമീനിയുടെ കസ്റ്റഡി മരണത്തിൽ രാജ്യവ്യാപക പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇറാനിൽ 200 ലധികം ആളുകൾ കൊല്ലപ്പെട്ടതായി ഔദ്യോഗിക വിശദീകരണം. സർക്കാർ വിരുദ്ധ പ്രക്ഷോഭകരും സുരക്ഷ ഉദ്യോഗസ്ഥരും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ 400ലേറെ പേർ കൊല്ലപ്പെട്ടതായി വിദേശ മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും അവകാശപ്പെടുന്നു.
കുർദിഷ് വംശജയായ 22 കാരി അമീനി ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ സ്ത്രീകൾക്കുള്ള വസ്ത്രധാരണ രീതി ലംഘിച്ചുവെന്നാരോപിച്ച് ടെഹ്‌റാനിൽ അറസ്റ്റിലായതിന് പിന്നാലെ സെപ്റ്റംബർ 16 ന് മരണപ്പെട്ടതോടെയാണ് സർക്കാർ വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധം മൂന്നാം മാസത്തിലേക്ക് കടക്കുമ്പോൾ ഇതുവരെ 400-ലധികം പേർ കൊല്ലപ്പെട്ടതായി അനൌദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
പ്രതിഷേധം അടിച്ചമർത്തുന്നതിന്റെ ഭാഗമായി കുട്ടികളടക്കം 14,000 പേരെ അറസ്റ്റ് ചെയ്തതായി യുഎൻ അവകാശ മേധാവി വോൾക്കർ ടർക്ക് കഴിഞ്ഞ ആഴ്ച പറഞ്ഞു. എന്നാൽ അമേരിക്കയും ഇസ്രായേലുമാണ് പ്രക്ഷോഭകർക്ക് പിന്തുണ നൽകുന്നതെന്നാണ് ഇറാൻ്റെ ആരോപണം.
Story Highlights: As Raisi Hails Iran’s Freedoms State Media Claims 200 Dead In Protests
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here