Advertisement

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം; ബിവറേജസ് ജീവനക്കാരനെ മർദ്ദിച്ചു

December 4, 2022
1 minute Read

തിരുവനന്തപുരത്ത് ബീവറേജസ് ജീവനക്കാരന് ഗുണ്ടാ സംഘത്തിൻ്റെ മർദ്ദനം. ബിവറേജസിലുണ്ടായ തർക്കത്തെ തുടർന്ന് ജീവനക്കാരനെ ബിയർ കുപ്പി കൊണ്ട് മർദ്ദിക്കുകയായിരുന്നു. പട്ടം ബീവറേജസിലെ ജീവനക്കാരനായ രാജീവിനാണ് ആക്രമണത്തിൽ പരുകേറ്റത്.

സമയം കഴിഞ്ഞതിനാൽ ബിവറേജസിൽ നിന്നും മദ്യം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. രാജീവിനെ പിന്തുടർന്നെത്തിയ സംഘം പുളിമൂട് ജംഗ്ഷനിൽ വച്ച് അക്രമിക്കുകയായിരിന്നു. പരുക്കേറ്റ രാജീവിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Story Highlights: Beverages employee beaten up in Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top