കേരളത്തിൽ വ്യവസായങ്ങൾക്ക് തടസം ഉദ്യോഗസ്ഥരുടെ അലംഭാവം : ഗോകുലം ഗോപാലൻ

കേരളത്തിൽ വ്യവസായങ്ങൾക്ക് തടസം ഉദ്യോഗസ്ഥരുടെ അലംഭാവമാണെന്ന് ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ. വിവാദങ്ങൾ വികസനം മുടക്കുന്നോ എന്ന സംവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ വ്യവസായികൾക്ക് അർഹിക്കുന്ന പരിഗണനയോ സ്ഥാനമോ നൽകുന്നില്ലെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. ( gokulam gopalan about business in kerala )
‘എന്ത് വ്യവസായം ചെയ്താലും അതിന് അംഗീകാരം ലഭിക്കുന്നില്ല എന്നതാണ് വിഷമം. അവർക്ക് അവരുടേതായ അംഗീകാരം കൊടുത്താൽ മാത്രമേ പ്രോത്സാഹനം ഉണ്ടാകൂ. വിദ്യാഭ്യാസമുണ്ടെങ്കിൽ, നല്ല ഇംഗ്ലീഷ് വിദ്യാഭ്യാസമുണ്ടെങ്കിൽ മാത്രമേ മലയാളിക്ക് ലോകത്തെവിടെയും പോയി സംസാരിക്കാനെല്ലാം സാധിക്കു. അതുകൊണ്ടാണ് നല്ല സ്‌കൂളും കോളജുമെല്ലാം ആരംഭിച്ചത്. ചിറ്റ് ഫണ്ടും, സ്‌കൂളും, ആശുപത്രിയും എല്ലാമായി 11,000 ൽ അധികം പേർ ജോലി നോക്കുന്നുണ്ട്. പക്ഷേ ഒരു സഭയിൽ പോയാൽ ഒരു പഞ്ചായത്ത് മെമ്പർ കഴിഞ്ഞാൽ മാത്രമേ എന്റെ പേര് വിളിക്കൂ. ജനപ്രിതിനിധിക്ക് കൊടുക്കേണ്ട അംഗീകാരം കൊടുക്കണം. പക്ഷേ എന്നാലും വ്യവസായികൾക്ക് കൊടുക്കേണ്ട സ്ഥാനം നൽകേണ്ടതുണ്ട്. ഇത് എല്ലാ വ്യവസായികളുടേയും കാര്യമാണ്’- ഗോകുലം ഗോപാലൻ പറഞ്ഞു.
Story Highlights: gokulam gopalan about business in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here