സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം; പൊലീസ് അന്വേഷണം നിഷ്‌ക്രിയം, സിബിഐ കേസ് അന്വേഷിക്കണമെന്ന് പരാതിക്കാരൻ

ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ മുന്‍ മന്ത്രി സജി ചെറിയാനെതിരായ പൊലീസ് അന്വേഷണം നിഷ്‌ക്രിയമാണെന്ന് പരാതിക്കാരനായ അഡ്വ. ബൈജു നോയൽ. സിബിഐ കേസ് അന്വേഷിക്കണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കുമെന്നും പരാതിക്കാരനായ അഡ്വ. ബൈജു നോയൽ ട്വന്റി ഫോറിനോട് പറഞ്ഞു. ( Saji Cheriyan’s anti constitutional speech Adv Baiju Noel ).
പൊലീസിന്റെ അന്വേഷണം ശരിയായ വിധം നടന്നിട്ടില്ലെന്നതിൽ തർക്കമില്ല. തെളിവില്ലെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ശബ്ദ സാമ്പിൾ പോലും ഇതുവരെ എടുത്തിട്ടില്ല. സർക്കാരിന് കീഴിലുള്ള പൊലീസിന് ഇക്കാര്യത്തിൽ ക്രിയാത്മകമായി അന്വേഷണം നടത്താൻ കഴിയില്ല.
Read Also: സജി ചെറിയാന്‍ ഉപയോഗിച്ചിരുന്ന ഔദ്യോഗിക വസതി കവടിയാര്‍ ഹൗസ് മന്ത്രി വി അബ്ദുറഹ്മാന് അനുവദിച്ചു
രണഘടനാ വിരുദ്ധ പ്രസംഗത്തിൽ സജി ചെറിയാനെതിരായ അന്വേഷണം കേന്ദ്ര ഏജൻസിയെ ഏല്പിക്കുകയാണ് വേണ്ടത്. ശിക്ഷ ലഭിക്കേണ്ട കുറ്റമാണ് സജി ചെറിയാൻ ചെയ്തത്. ഇക്കാര്യത്തിൽ നിയമപോരാട്ടം തുടരാനാണ് തീരുമാനമെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരനായ അഡ്വ. ബൈജു നോയൽ ട്വന്റി ഫോറിനോട് പറഞ്ഞു.
സജി ചെറിയാന്‍ പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ വിവാദ ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണമാണ് ഇഴഞ്ഞുനീങ്ങുന്നത്. സജി ചെറിയാനെതിരായ ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പൊലീസിന് നിയമോപദേശം നല്‍കിയിരിക്കുകയാണ്. കോടതി ഉത്തരവ് പ്രകാരമാണ് സജി ചെറിയാനെതിരേ പൊലീസ് കേസെടുത്തത്. ഈ കേസില്‍ അന്വേഷണം നടത്തി ഒരു റഫര്‍ റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്.
ഈ വര്‍ഷം ജൂലൈ മൂന്നിനാണ് പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയില്‍ സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചത്. ഇന്ത്യന്‍ ഭരണഘടനയെ ”ചൂഷണത്തിന് ഏറ്റവും ഉതകുന്ന, കൊള്ളയടിക്കാന്‍ സഹായം നല്‍കുന്ന നിയമങ്ങളുള്ളത്”എന്ന് അദ്ദേഹം വിശേഷിപ്പിച്ചത് ഏറെ വിവാദമായിരുന്നു. മതേതരത്വം, ജനാധിപത്യം എന്നീ മൂല്യങ്ങളെ കുന്തം, കുടച്ചക്രം എന്ന് സംബോധന ചെയ്ത് സജി ചെറിയാന്‍ ആക്ഷേപിച്ചിരുന്നു.
Story Highlights: Saji Cheriyan’s anti constitutional speech Adv Baiju Noel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here