Advertisement

മരച്ചില്ല ഒടിഞ്ഞുവീണ് കായിക മേളയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനിക്ക് പരുക്ക്

December 4, 2022
1 minute Read
tree fell during sports meet student injured

സംസ്ഥാന സ്‌കൂള്‍ കായിക മത്സരം നടക്കുന്ന യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിന് സമീപം മരം ഒടിഞ്ഞുവീണു. ഇന്ന് രാവിലെ 9 40ഓടെയാണ് സംഭവമുണ്ടായത്. കാണികളും കുട്ടികളും ഇരുന്ന ഭാഗത്തേക്കാണ് മരം ഒടിഞ്ഞുവീണത്. മരച്ചില്ല ഒടിഞ്ഞുവീണ് എറണാകുളം ശാലോം എച്ച്എസിലെ വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റു. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.

വിദ്യാര്‍ത്ഥിനിയുടെ പരുക്ക് ഗുരുതരമല്ല. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും, അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റാന്‍ നിര്‍ദേശം നല്‍കിയതായും സ്ഥലം സന്ദര്‍ശിച്ച ശേഷം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

Story Highlights: tree fell during sports meet student injured

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top