Advertisement

അവതാർ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി ഫിയോക്

December 6, 2022
2 minutes Read
Avatar theaters in Kerala feuok

അവതാർ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി ഫിയോക്. ഡിസംബർ 16 നാണ് അവധാർ തീയേറ്ററുകളിലേക്കെത്തുന്നത്. സിനിമകൾ റിലീസ് ചെയ്ത് 42 ദിവസത്തിനുള്ളിൽ ഒ.ടി.ടി പ്രദർശനത്തിന് നൽകുന്നതിനെതിരെ തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് രം​ഗത്തെത്തിയിരുന്നു. ( Avatar theaters in Kerala feuok ).

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

അത്തരം ചിത്രങ്ങളുടെ നിർമാതാക്കളും നടീ നടൻമാരും, വിതരണക്കാരുമായും സഹകരിക്കില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി എല്ലാ സംഘടനകൾക്കും കത്ത് നൽകുമെന്നും ഫിയോക് വ്യക്തമാക്കി. ജനുവരി 1 മുതൽ റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ കാര്യത്തിൽ തീരുമാനം നടപ്പാക്കും. താരങ്ങൾക്ക് ഒ.ടി.ടിയിലല്ല ജനങ്ങളുടെ ഹൃദയത്തിലാണ് സ്ഥാനം വേണ്ടത്.

ഏഴും എട്ടും സിനിമകൾ ഒ.ടി.ടിക്ക് നൽകിയ താരത്തിൻ്റെയും നിർമാതാവിൻ്റെയും ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ഓർക്കണമെന്നും ഫിയോ ക് പ്രസിഡന്റ് കെ. വിജയകുമാർ കൊച്ചിയിൽ പറഞ്ഞു. ഫിയോക് യോഗത്തിനു ശേഷമായിരുന്നു പ്രതികരണം.

Story Highlights: Avatar theaters in Kerala feuok

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top