നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം; ടിയര്‍ ഗ്യാസ് പൊട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാലിന് പരുക്ക്

തിരുവനന്തപുരം കോര്‍പറേഷന്‍ മേയറുടെ രാജി ആവശ്യപ്പെട്ടും പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ചും നിയമസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റമുട്ടി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ടിയര്‍ ഗ്യാസ് പൊട്ടി ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് പരുക്കേറ്റു. ( Tear gas burst Youth Congress worker injured)
പിരിഞ്ഞുപോകാന്‍ തുടങ്ങിയ പ്രവര്‍കര്‍ക്ക് നേരെയാണ് മുന്നറിയിപ്പില്ലാതെ ടിയര്‍ ഗ്യാസ് പ്രയോഗിച്ചതെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. എന്നാല്‍ ടിയര്‍ ഗ്യാസ് പ്രയോഗിക്കാന്‍ ഉത്തരവ് നല്‍കിയിട്ടില്ലെന്നും സംഭവം അന്വേഷിക്കുമെന്നും പ്രതിപക്ഷ എംഎല്‍എമാരോട് എസിപി പറഞ്ഞു.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് നിയമസഭയിലേക്ക് വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. നിയമസഭയ്ക്ക് നൂറ് മീറ്റര്‍ അകലെ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് പ്രതിഷേധത്തെ തടയുകയായിരുന്നു. തൊട്ടുപിന്നാലെ പ്രകടനവുമായി എത്തിയ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചു. പിന്നാലെ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു.
Read Also: എതിർക്കുന്നവർയെല്ലാം ലഹരി മാഫിയയാക്കുന്നു; മർദിച്ചത് എസ്എഫ്ഐ പ്രവർത്തകരെന്ന് അഭിനവ്
മാര്‍ച്ചിന്റെ ഉദ്ഘാടനം അടക്കം കഴിഞ്ഞ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകുന്നതിനിടെയാണ് പൊലീസ് മുന്നറിയിപ്പില്ലാതെ ടിയര്‍ ഗ്യാസ് പ്രയോഗിച്ചത്. 21 കാരനായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാലിനാണ് സാരമായി പരുക്കേറ്റത്. പൊലീസ് ജീപ്പില്‍ തന്നെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
Story Highlights: Tear gas burst Youth Congress worker injured
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here