അപര്‍ണ ഗൗരിയെ ആക്രമിച്ച സംഭവം; പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനം

വയനാട്ടില്‍ എസ്എഫ്ഐ നേതാവ് അപര്‍ണ ഗൗരിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികളായ മേപ്പാടി പോളിടെക്നിക് കോളജിലെ അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ തീരുമാനം. മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ അഭിനന്ദ്, അഭിനവ്, കിരണ്‍ രാജ്, അലന് ആന്റണി, മുഹമ്മദ് ഷിബിലി എന്നിവരെയാണ് കോളജില്‍ നിന്ന് പുറത്താക്കുക.
ഇവര്‍ എംഡിഎംഎ ഉപയോഗിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വൈത്തിരി തഹസില്‍ദാരുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം.
അതേസമയം എസ്എഫ്ഐ വനിതാ നേതാവ് അപര്‍ണ ഗൗരി മര്‍ദനത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ തുടരുകയാണ്. അതിനിടെ അപര്‍ണയെ മര്‍ദിച്ച കേസിലെ പ്രതി അഭിനവിന് നേരെയാണ് ആക്രമണമുണ്ടായി. കേസില്‍ പ്രതികളായി റിമാന്‍ഡില്‍ കഴിയുന്ന കെഎസ്യു പ്രവര്‍ത്തകരുടെ മോട്ടോര്‍ ബൈക്കുകളും ഇന്നലെ പുലര്‍ച്ചെ തീ വെച്ച് നശിപ്പിച്ചിരുന്നു.
വെള്ളിയാഴ്ച പകല്‍ ഒന്നരയോടെയായിരുന്നു അപര്ണയ്ക്ക് നേരെയുണ്ടായ ആക്രമണം. പോളിടെക്നിക് യൂണിയന് തെരഞ്ഞെടുപ്പിന്റെ വേട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുന്‍പായിരുന്നു സംഭവം ”ട്രാബിയോക്’ എന്ന മയക്കുമരുന്ന് ഗ്യാങ് യുഡിഎസ്എഫ് നേതാക്കള്‍ക്കൊപ്പം അപര്‍ണയെ ആക്രമിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ ആരോപിച്ചു.
അപര്‍ണയുടെ മുടിക്ക് കുത്തിപിടിച്ച് കോളജിനോടുളള മതിലിനോട് ചേര്‍ത്ത് നിര്‍ത്തി വടികൊണ്ട് അടക്കം അടിക്കുകയും മതിലില്‍ നിന്ന് താഴെക്ക് തള്ളിയിടുകയും ചെയ്തു. ദേഹത്ത് ചവിട്ടുകയും ചെയ്തു. ബഹളം കേട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് അപര്‍ണയെ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞത്. തലയ്ക്കും നെഞ്ചത്തും കഴുത്തിനുമെല്ലാം പരിക്കേറ്റ അപര്‍ണയെ അര്‍ധ ബോധാവസ്ഥയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Story Highlights: Aparna Gauri five students terminate from college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here