ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രിക്ക്,ആറ് ഗോളുകള്‍; ഒരു പോര്‍ച്ചുഗീസ് വീരഗാഥ

ഏറെ നിര്‍ണായകമായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ പറങ്കിപ്പടയുടെ സര്‍വാധിപത്യം. നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആദ്യ ഇലവനില്ലാത്തത് ആരാധകരില്‍ പിരിമുറുക്കം സൃഷ്ടിച്ചിരുന്നെങ്കിലും സ്വിസ് പൂട്ട് ആറ് ഗോളുകള്‍ അടിച്ച് തകര്‍ക്കുന്ന പോര്‍ച്ചുഗീസ് പടയുടെ ആക്രമണമാണ് കളിയിലുടനീളം കണ്ടത്. ഗോളിലേക്കുള്ള ആദ്യ നീക്കം സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ആയിരുന്നെങ്കിലും പെപ്പെയുടെ പ്രതിരോധത്തില്‍ ആ ശ്രമം തകര്‍ന്ന് തരിപ്പണമായി. ( FIFA world cup live Portuguese vs Switzerland 6-1)
റൊണാള്‍ഡോയുടെ പകരക്കാരനായെത്തിയ ഗോണ്‍സാലോ റാമോസ് ഹാട്രിക്കടിച്ചു. പെപേയും റാഫേല്‍ ഗ്വിറേറോയും കൂടി ഓരോ ഗോള്‍ അടിച്ചതോടെ പോര്‍ച്ചുഗലിന് ഫുള്‍ പവറായി. പറങ്കിപ്പടയുടെ ഒരു ഗോള്‍ മടക്കി മറുപടി പറയാന്‍ മാത്രമാണ് സ്വിറ്റ്‌സര്‍ലന്‍ഡിന് കഴിഞ്ഞത്. കളിയുടെ 58-ാം മിനിറ്റിലാണ് മാനുവേല്‍ അക്കാഞ്ചിയില്‍ നിന്നും പോര്‍ച്ചുഗലിന്റെ ലീഡ് കുറയ്ക്കുന്ന ഒരു നീക്കമുണ്ടായത്.
Read Also: ഖത്തര്‍ വേള്‍ഡ് കപ്പിലെ ആദ്യ ഹാട്രിക് സ്വന്തമാക്കി റാമോസ്
17-ാം മിനിറ്റിലായിരുന്നു പോര്‍ച്ചുഗലിന്റെ ആദ്യ ഗോള്‍. ഗോണ്‍സാലോ റാമോസ് നേടിയ ഗോളാണ് പോര്‍ച്ചുഗലിനെ ആദ്യം മുന്നിലെത്തിച്ചത്. പിന്നീട് പെപെയിലൂടെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള വിജയദൂരം ഇരട്ടിയാക്കാനും പോര്‍ച്ചുഗലിന് സാധിച്ചു. 51-ാം മിനിറ്റിലായിരുന്നു വീണ്ടും റാമോസ് മാജിക്. റൂബന്‍ വര്‍ഗാസിനെ പിന്നിലാക്കി യന്‍ സോമറിന്റെ കാലില്‍ നിന്നും പന്ത് വീണ്ടെടുത്ത് റാമോസ് തന്റെ രാജ്യത്തെ ക്വാര്‍ട്ടറിലേക്ക് നയിക്കുകയായിരുന്നു. റാമോസില്‍ നിന്നും അടുത്ത ഗോള്‍ പിറക്കുന്നത് കളിയുടെ 67-ാം മിനിറ്റിലാണ്. സ്വിസ് കീപ്പര്‍ സോമറിന് മുകളിലൂടെ പന്ത് മെല്ലെ ഡിങ്ക് ചെയ്ത് പോര്‍ച്ചുഗലിനെ റാമോസ് 6-1 എന്ന സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. ഇതിലൂടെ പിറന്നത് ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രിക്കെന്ന ചരിത്രം കൂടിയായിരുന്നു.
കളിയുടെ 74ാം മിനിറ്റുമുതല്‍ സ്റ്റേഡിയമാകാതെ റൊണാള്‍ഡോ.. റൊണാള്‍ഡോ എന്ന ആര്‍പ്പുവിളികള്‍ കൊണ്ട് നിറഞ്ഞു. ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ ഇതാദ്യമായാണ് പോര്‍ച്ചുഗല്‍ നാലിലധികം ഗോളുകള്‍ നേടുന്നത്. ക്വാര്‍ട്ടറില്‍ മൊറോക്കോയാകും പോര്‍ച്ചുഗീസിന്റെ എതിരാളികള്‍. കൊറിയയും പോര്‍ച്ചുഗലിനെതിരെ നേടിയ അട്ടിമറി ജയങ്ങളുടെ പാഠമുള്‍ക്കൊണ്ടാണ് പോര്‍ച്ചുഗല്‍ കളിക്കളത്തിലിറങ്ങിയത്. പ്രീ ക്വാര്‍ട്ടര്‍ കടക്കാന്‍ ഇതിന് മുന്‍പ് രണ്ട് തവണ മാത്രമേ പോര്‍ച്ചുഗലിന് കഴിഞ്ഞിട്ടുള്ളൂ. 1966ലും 2006ലുമാണ് പോര്‍ച്ചുഗലിന് അത് സാധിച്ചത്.
Story Highlights: FIFA world cup live Portuguese vs Switzerland 6-1
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here