ഹിഗ്വിറ്റ പേര് വിവാദം; ഫിലിം ചേംബറുമായുള്ള ചർച്ചയിൽ പരിഹാരമായില്ല, വിഷയം നിയമപരമായി നേരിടുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ

ഹിഗ്വിറ്റ പേര് വിവാദം നിയമപരമായി നേരിടുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ഫിലിം ചേംബറുമായുള്ള ചർച്ചയിൽ പരിഹാരമാക്കാത്തതിനെ തുടർന്നാണ് നടപടി. എൻ.എസ്. മാധവൻ കഥാമോഷണം ആരോപിച്ച് കത്തു നൽകിയതിനെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയത് എന്നാണ് ഫിലിം ചേംബറിന്റെ വിശദീകരണം. ( film Higuita Controversy discussion Film Chamber ).
ചിത്രത്തിന് ഹിഗ്വിറ്റ എന്ന് പേരു നൽകിയതിനെ തുടർന്ന് എഴുത്തുകാരൻ എൻ എസ് മാധവൻ രംഗത്ത് എത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. പേര് വിവാദവുമായി ബന്ധപ്പെട്ട് ഫിലിം ചേംബർ ഇന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായി ചർച്ച നടത്തി. നിർമാതാക്കളായ ബോബി തരിയൻ, സജിത് അമ്മ, സംവിധായകൻ ഹേമന്ത് ജി. നായർ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. എൻ.എസ് മാധവന്റെ അനുവാദത്തോടെ സിനിമയ്ക്ക് പേര് ഉപയോഗിക്കാം എന്നായിരുന്നു ഫിലിം ചേംബർ നിലപാട്. ഇതിനെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ.
കഥാമോഷണം ആരോപിച്ച് എൻ.എസ് മാധവൻ കത്തു നൽകിയിരുന്നുവെന്നും തർക്കം തീർക്കേണ്ടത് എൻ.എസ്. മാധവനും അണിയറ പ്രവർത്തകരും തമ്മിലാണെന്നും ഫിലിം ചേംബർ വ്യക്തമാക്കിയിട്ടുണ്ട്. എൻ എസ് മാധവൻ്റെ കഥയും സിനിമയും തമ്മിൽ ബന്ധമില്ലെന്നും കഥാമോഷണം അടിസ്ഥാനരഹിതമായ ആരോപണമാണെന്നും ചിത്രത്തിൻറെ അണിയറ പ്രവർത്തകർ പ്രതികരിച്ചു.
Story Highlights: film Higuita Controversy discussion Film Chamber
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here