Advertisement

വിദേശ മദ്യത്തിന്റെ വില്‍പ്പന നികുതി വര്‍ധിപ്പിക്കാനുള്ള ബില്‍ സഭയില്‍; നാളെ ചര്‍ച്ച

December 7, 2022
2 minutes Read

ജിഎസ്ടി ഭേദഗതി ബില്‍ നിയമസഭയില്‍. വിദേശ മദ്യത്തിന്റെ വില്‍പന നികുതി നാല് ശതമാനം വര്‍ധിപ്പിക്കാനാണ് നിയമഭേദഗതി. മദ്യ നിര്‍മാണ ശാലകളുടെ വിറ്റു വരവ് നികുതി ഒഴിവാക്കിയതിനെ തുടര്‍ന്നാണ് മദ്യത്തിന്റെ വില്‍പ്പന നികുതിയില്‍ വര്‍ധന വരുത്തേണ്ടി വന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ബില്‍ ചര്‍ച്ചയില്ലാതെ പാസാക്കാനാണ് സര്‍ക്കാര്‍ നീക്കം. ബില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ അടിയന്തര സാഹചര്യം കണക്കിലെടുക്കണമെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് വിഷയം നാളെ ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ അറിയിക്കുകയായിരുന്നു. (GST Amendment Bill in kerala Assembly)

സര്‍വകലാശാല ഭേദഗതി ബില്‍ ഉള്‍പ്പെടെ ഇന്ന് നിയമസഭയിലെത്തി. നിയമമന്ത്രി പി രാജീവാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ആലോചനകളോ ചര്‍ച്ചകളോ ഇല്ലാതെ തട്ടിക്കൂട്ടിയ നിയമമാണിതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ചാന്‍സലറുടെ സ്ഥാനത്ത് ഔദ്യോഗികമായി ഒഴിവുണ്ടായാല്‍ പ്രോ വൈസ് ചാന്‍സലറെ പകരം നിയമിക്കാമെന്ന് വ്യവസ്ഥയുണ്ട്. 2018ലെ യുജിസി ചട്ടപ്രകാരം പ്രോ വൈസ് ചാന്‍സലറെ സംബന്ധിച്ച ഖണ്ഡിക 72ലെ വ്യവസ്ഥയ്ക്ക് വിരുദ്ധമാണിതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയിരുന്നു.

Read Also: ആ ചിത്രം അവരെ ഭയപ്പെടുത്തി: നടന്നത് ക്രൂരമർദനം; തലയിൽ രക്തസ്രാവം, നെഞ്ചിൽ നീർക്കെട്ട്; വെള്ള പോലും ഇറക്കാനാകാതെ അപർണ

ചാന്‍സലറുടെ കാലാവധിക്ക് മാത്രമേ പ്രോ വിസിക്ക് സ്ഥാനം വഹിക്കാനാകൂ. ചാന്‍സലറില്ലെങ്കില്‍ പ്രോ വിസിയും ഉണ്ടാകില്ല. യുജിസി ചട്ടത്തെ നേരത്തെ സുപ്രിംകോടതിയും ചൂണ്ടിക്കാട്ടിയിരുന്നു. ഫിനാന്‍ഷ്യല്‍ മെമ്മോറാണ്ടം അപൂര്‍ണമാണെന്നും ബില്‍ അവതകരിപ്പിക്കാന്‍ സാധിക്കില്ലെന്നും വി ഡി സതീശന്‍. ചാന്‍സറായി ആരെയും നിയമിക്കാവുന്ന അവസ്ഥയാണ്. പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ പോലും ചാന്‍സലറായി നിയമിക്കുന്ന അവസ്ഥയുണ്ട്. ഗവര്‍ണര്‍ക്ക് നല്‍കിയ അധികാരം പിന്‍വലിക്കാന്‍ നിയമസഭയ്ക്ക് അധികാരമുണ്ടെന്നും ബില്‍ പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Story Highlights: GST Amendment Bill in kerala Assembly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top