സംസ്ഥാനത്ത് വിലക്കയറ്റമില്ലെന്ന് ഭക്ഷ്യമന്ത്രി; വെള്ളരിക്കാപ്പട്ടണത്തിലെ മന്ത്രിയെന്ന് പ്രതിപക്ഷം

പൊതുവിപണിയിലെ വിലക്കയറ്റത്തെ ചൊല്ലി നിയമസഭയില്‍ ഭരണ – പ്രതിപക്ഷ വാക്ക്‌പോര്. വിലക്കയറ്റമില്ലെന്ന് പറഞ്ഞ ഭക്ഷ്യമന്ത്രിയെ വെള്ളരിക്കാ പട്ടണത്തിലെ മന്ത്രിയെന്ന് പ്രതിപക്ഷം പരിഹസിച്ചു. പൊതുവിപണിയിലെ വില പ്രതിപക്ഷത്തിന് അറിയുമോ എന്ന് ചോദിച്ച മന്ത്രിക്ക്, മാര്‍ക്കറ്റിലെ പച്ചക്കറി വില സഭയില്‍ വായിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ മറുപടി.
പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ പരാജപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ശൂന്യവേളയില്‍ നോട്ടീസ് നല്‍കിയത്. ആരോപണം തള്ളിയ ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ പ്രതിപക്ഷത്തെ പരിഹസിച്ചു. മന്ത്രിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയതോടെ സഭയില്‍ വാക്‌പോരിലേക്കെത്തുകയായിരുന്നു.
Read Also: ലോകത്തിലെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് ബാര്‍ജ് കേരളത്തില്‍; അഭിമാനകരമെന്ന് വ്യവസായ മന്ത്രി
വിലക്കയറ്റമില്ലെന്ന മന്ത്രിയുടെ വാദത്തെ, പാളയം മാര്‍ക്കറ്റിലെ പച്ചക്കറി വില വായിച്ച് പ്രതിപക്ഷം നേരിട്ടു. ആന്ധ്രാ അരി എവിടെയെന്നും പ്രതിപക്ഷം ചോദിച്ചു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
Story Highlights: opposition against minister g r anil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here