Advertisement

യുഎഇ ദേശീയ ദിനാഘോഷത്തിനിടെ ദുബായില്‍ നിയമലംഘനത്തിന് പിടികൂടിയത് 132 വാഹനങ്ങള്‍

December 8, 2022
3 minutes Read

യുഎഇയുടെ 51-ാമത് ദേശീയ ദിനാഘോഷത്തിനിടെ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് ദുബായ് പൊലീസ് പിടിച്ചത് 132 വാഹനങ്ങള്‍. കാറില്‍ നിന്ന് മാലിന്യങ്ങള്‍ തള്ളുക, കാറില്‍ അനുവാദമില്ലാതെ സ്റ്റിക്കറുകള്‍ പതിക്കുക, അനുവാദമില്ലാതെ വാഹനത്തിന്റെ നിറം മാറ്റുക, മറ്റ് വാഹനങ്ങള്‍ക്ക് ശല്യമുണ്ടാക്കുക, അശ്രദ്ധമായി വാഹനമോടിച്ച് തനിക്കും മറ്റുള്ളവര്‍ക്കും അപകടഭീഷണി സൃഷ്ടിക്കുക തുടങ്ങിയവ ചെയ്തതായി കണ്ടെത്തിയ വാഹനങ്ങളാണ് ദുബായ് പൊലീസ് പിടികൂടിയത്. (Dubai Police impound 132 vehicles, fine motorists during UAE National Day)

ദേശീയ ദിനത്തില്‍ നടത്തിയ പട്രോളിലൂടെ നിയമലംഘനം നടത്തിയ 4697 ഡ്രൈവര്‍മാരെ കണ്ടെത്തി പിഴ ചുമത്തി. ബര്‍ ദുബായില്‍ 72 വാഹനങ്ങളും ദെയ്‌റയില്‍ നിന്നും 602 വാഹനങ്ങളുമാണ് പിടികൂടിയത്. ദേശീയ ദിനാഘോഷങ്ങള്‍ നടന്ന മൂന്ന് ദിവസം നടത്തിയ ശക്തമായ വാഹനപരിശോധനയ്ക്ക് ശേഷമായിരുന്നു നടപടി.

Read Also: ആ ചിത്രം അവരെ ഭയപ്പെടുത്തി: നടന്നത് ക്രൂരമർദനം; തലയിൽ രക്തസ്രാവം, നെഞ്ചിൽ നീർക്കെട്ട്; വെള്ള പോലും ഇറക്കാനാകാതെ അപർണ

കൂടുതല്‍ ട്രാഫിക് നിയമലംഘനങ്ങളും നടക്കുന്നത് ബര്‍ ദുബായ് പ്രദേശത്താണെന്ന കണ്ടെത്തലിേെനത്തുടര്‍ന്ന് പ്രദേശത്ത് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഗതാഗതക്കുരുക്ക് തടയുന്നതിനും ചില ഡ്രൈവര്‍മാരുടെ മോശം പെരുമാറ്റം നിയന്ത്രിക്കുന്നതിനും കൃത്യമായ പരിശോധനകള്‍ ഉപകരിക്കുമെന്ന് ദുബായ് പൊലീസ് അറിയിച്ചു.

Story Highlights: Dubai Police impound 132 vehicles, fine motorists during UAE National Day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top