Advertisement

ഗുജറാത്തിൽ വരവറിയിച്ച് ബിജെപി; ബഹുദൂരം മുന്നിൽ

December 8, 2022
2 minutes Read
gujarat bjp mighty lead

ഗുജറാത്തിൽ ബിജെപിയുടെ ലീഡ് നില 100 കടന്നു. 128 സീറ്റിലാണ് ബിജെപി നിലവിൽ മുന്നേറുന്നത്. കോൺഗ്രസ് 43 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ആം ആദ്മി പാർട്ടിക്ക് സംസ്ഥാനത്ത് കൃത്യമായ സ്വാധീനം ചെലുത്താൻ സാധിച്ചിട്ടില്ല. വെറും രണ്ട് സീറ്റിലാണ് ആപ്പ് സംസ്ഥാനത്ത് ലീഡ് ചെയ്യുന്നത്. ( gujarat bjp mighty lead )

അതേസമയം, ഹിമാചൽ പ്രദേശിൽ ഒരു സീറ്റ് പോലും ആപ്പിന് ഇചുവരെ നേടാൻ കഴിഞ്ഞിട്ടില്ല. ഹിമാചൽ പ്രദേശിൽ കോൺഗ്രസിനാണ് മേൽക്കൈ. 29 സീറ്റുകളിൽ കോൺഗ്രസ് മുന്നേറുമ്പോൾ വ്യക്തമായ മത്സരം മുന്നോട്ട് വച്ച് ബിജെപി തൊട്ടുപിന്നാലെയുണ്ട്.

Read Also: ഗുജറാത്തിൽ ബിജെപി ഒരിക്കലും ജയിച്ചിട്ടില്ലാത്ത സീറ്റുകൾ; ഇവിടെ സമവാക്യങ്ങൾ മാറുന്നതെങ്ങനെ ?

ഗുജറാത്തിൽ 182 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. കേവല ഭൂരിപക്ഷം 141 ആണ്. ഹിമാചൽ പ്രദേശിൽ 68 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 34 ആണ് കേവല ഭൂരിപക്ഷം.

Story Highlights: gujarat bjp mighty lead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top