Advertisement

‘മോഡി’യോടെ ഗുജറാത്ത്; എക്‌സിറ്റ് പോൾ ഫലങ്ങളും മറികടന്ന് ബിജെപി

December 8, 2022
1 minute Read
gujarat bjp sets record

ഗുജറാത്തിൽ ചരിത്രം കുറിച്ച് ബിജെപി. ഗുജറാത്തിൽ 1985 ൽ കോൺഗ്രസ് നേടിയ 149 സീറ്റ് എന്ന റെക്കോർഡ് കടന്ന് ബിജെപി. ഇത്തവണത്തെ വിജയം കൂടി കണക്കിലെടുത്ത്, തുടർഭരണത്തിൽ സിപിഐഎമ്മിന്റെ ബംഗാളിലെ റെക്കോർഡിനൊപ്പമെത്തും ബിജെപി. ( gujarat bjp sets record )

നിലവിൽ 158 സീറ്റുകളിൽ ബിജെപി മുന്നേറുകയാണ്. 2020 ലെ 127 സീറ്റ് നേട്ടം മറികടന്നുകൊണ്ടാണ് ബിജെപിയുടെ മുന്നേറ്റം. കോൺഗ്രസ് കോട്ടയായ വടക്കൻ ഗുജറാത്ത് പിടിച്ചെടുത്തിരിക്കുകയാണ് ബിജെപി.

ഗുജറാത്തിൽ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളിലെല്ലാം ബിജെപി ആധിപത്യമാണ്. ഒറ്റ ഘട്ടത്തിലും കോൺഗ്രസിന് മേൽക്കൈ നേടാൻ സാധിച്ചിട്ടില്ല.

അതേസമയം, സംസ്ഥാനത്ത് കോൺഗ്രസിന് ആപ്പായത് ആംആദ്മി പാർട്ടിയാണ്. കോൺഗ്രസ് വോട്ടുകളിൽ വിള്ളൽ വീഴ്ത്തിയത് എഎപിയാണ്. ഇതുവരെ 11.9 ശതമാനം വോട്ടാണ് എഎപി നേടിയത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top