ഹിമാചലിൽ നിർണായക ശക്തിയായി ആപ്പിൾ കർഷകർ; കോൺഗ്രസിനെ തുണച്ചു; ബിജെപിക്ക് തിരിച്ചടി

കുളുവിലെ ആപ്പിൾ തോട്ടത്തിൽ നല്ല മധുരമുള്ള ആപ്പിളാണ്. പക്ഷേ, അത്തരം മധുരമല്ല ആപ്പിൾ കർഷകരുടെ ജീവിതത്തിലുള്ളത്. ഹിമാചലിലെങ്ങും ആപ്പിളിന്റെ വിളവെടുപ്പ് അവസാനിച്ചു. തോട്ടങ്ങളിൽ ആപ്പിൾ കാണുന്നത് പേരിനു മാത്രമാണ്. പാക്കിംഗ് സാമഗ്രികളുടെ ജിഎസ്ടി ഉയർത്തിയതും ആപ്പിളിന് മെച്ചപ്പെട്ട താങ്ങുവില ഇല്ലാത്തതും കർഷകരുടെ ആശങ്ക ഇരട്ടിയാക്കി. ഇതിനിടയിലുണ്ടാകുന്ന കാലാവസ്ഥ മാറ്റവും കർഷകരെ ദുരിതത്തിലാക്കി. ആപ്പിൾ കർഷകരെ അവഗണിച്ച സർക്കാരിനെതിരെ ജനരോഷം ആളിക്കത്തി. ആപ്പിൾ കർഷകർ ഉയർത്തിയ വലിയ പ്രതിഷേധങ്ങൾക്കിടെയാണ് ഹിമാചൽ പോളിംഗ് ബൂത്തിലേക്ക് പോയത്. ആപ്പിൾ കർഷകരുടെ ശക്തമായ പ്രതിഷേധം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്ന് ബിജെപി ആശങ്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ആ ആശങ്ക സത്യമായിരിക്കുകയാണ്. ( himachal apple farmers support congress )
നിലവിൽ കോൺഗ്രസാണ് ഹിമാചൽ പ്രദേശിൽ അതിശക്തമായ മുന്നേറുന്നത്. 33 സീറ്റുകളിലാണ് കോൺഗ്രസിന്റെ മുന്നേറ്റം. കടുത്ത മത്സരവുമായി ബിജെപി 32 സീറ്റുകളുമായി തൊട്ടുപിന്നാലെ തന്നെയുണ്ട്.
ഹിമാചൽ രാഷ്ട്രീയത്തിൽ ആപ്പിളിന്റെ പങ്ക് ഏറെ നിർണായകമാണ്. സംസ്ഥാനം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നതിൽ ഹിമാചലിലെ കർഷകരുടെ വോട്ടും നിർണായകമാണ്. 1990ൽ വൻ പ്രക്ഷോഭം നടത്തി ജനവികാരം സർക്കാരിനെതിരെ തിരിച്ച ചരിത്രമുള്ളവരാണ് ഹിമാചലിലെ ആപ്പിൾ കർഷകർ. സംസ്ഥാനത്തെ രാഷ്ട്രീയ മാറ്റത്തിന് വരെ വഴിവെച്ച ആപ്പിൾ കർഷകരുടെ ഇത്തവണത്തെ ഓരോ വോട്ടും അതുകൊണ്ട് തന്നെ നിർണായകമാവുകയാണ്.
Story Highlights: himachal apple farmers support congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here