ബിജെപിയുടെ വന്‍വിജയത്തിന് കളമൊരുക്കിയ വിനീതവിധേയന്‍; മോദി-കെജ്രിവാൾ ചിത്രം പങ്കുവച്ച് വി. എം സുധീരൻ

ഗുജറാത്തിലെ ബിജെപിയുടെ മിന്നും ജയത്തിൽ എഎപിയെയും ഡൽഹി മുഖ്യമന്ത്രിയെയും കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ് വി എം സുധീരൻ . ഗുജറാത്തില്‍ ബിജെപിയുടെ വന്‍വിജയത്തിന് കളമൊരുക്കിയ വിനീതവിധേയനെന്നാണ് അരവിന്ദ് കെജ്രിവാളിനെ സുധീരൻ വിശേഷിപ്പിച്ചത്. കെജ്രിവാളിന്‍റെ തലയിൽ മോദി കൈവച്ച് അനുഗ്രഹിക്കുന്ന എഡിറ്റ് ചെയ്യപ്പെട്ട ഒരു ചിത്രവും വി എം സുധീരൻ പങ്കുവച്ചിട്ടുണ്ട്.
അതേസമയം ഗുജറാത്തിൽ റെക്കോർഡ് വിജയമായി ബിജെപിയുടെ ജൈത്രയാത്ര തുടരുകയാണ്. ഇതാദ്യമായാണ് 50 ശതമാനത്തിലേറെ വോട്ടുകളുമായി ഒരു പാർട്ടി തെരഞ്ഞെടുപ്പ് വിജയിക്കുന്നത്. ഗുജറാത്ത് മോഡല്‍ ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണം, മോദി-ഷാ ഫാക്ടര്‍ എന്നിവ മുതല്‍ സാമുദായിക സമവാക്യങ്ങളും ആം ആദ്മി പാര്‍ട്ടിയുടെ കടന്നുവരവും വരെയുള്ള പല കാരണങ്ങളാണ് ബിജെപിയെ ചരിത്ര വിജയത്തിലേക്ക് നയിച്ചത്.
156 സീറ്റുകളാണ് ബിജെപി ഗുജറാത്തില്‍ നേടിയത്. കോണ്‍ഗ്രസിന് 17 സീറ്റുകള്‍ മാത്രമേ ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ആം ആദ്മി പാര്‍ട്ടി അഞ്ച് സീറ്റുകളും മറ്റുള്ളവര്‍ നാല് സീറ്റുകളുമാണ് നേടിയിരിക്കുന്നത്.ഉജ്ജ്വല വിജയം നേടിയ ഗുജറാത്തിൽ ഭൂപേന്ദ്രഭായ് പട്ടേൽ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് വ്യക്തമായിട്ടുണ്ട്. ബി ജെ പി കേന്ദ്ര നേതൃത്വമാണ് ഇദ്ദേഹത്തെ മാറ്റേണ്ടെന്ന് തീരുമാനിച്ചത്. ഈ മാസം 12 ന് ഉച്ചയ്ക്ക് രണ്ട് മണിക്കാകും സത്യപ്രതിജ്ഞ നടക്കുക.
Story Highlights: V M Sudheeran Criticize Arvind Kejriwal, Gujarat Election Result
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here