Advertisement

2023-2025 സാമ്പത്തിക വര്‍ഷത്തെ ബജറ്റിന് അംഗീകാരം നല്‍കി ദുബായ്

December 9, 2022
2 minutes Read
Dubai budget for financial year 2023 2025

2023-2025 സാമ്പത്തിക വര്‍ഷത്തേക്കുളള ബജറ്റിന് ദുബായ് അംഗീകാരം നല്‍കി. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് 205 ബില്യണ്‍ ദിര്‍ഹം ചിലവ് പ്രതീക്ഷിക്കുന്ന ബജറ്റിന് അംഗീകാരം നല്‍കിയത്. 2023-ലേക്കു മാത്രം 60 ബില്യന്‍ ദിര്‍ഹത്തിന്റെ ബജറ്റാണ് അംഗീകരിച്ചിരിക്കുന്നത്.

ദുബായ് കരീടാവകാശി ഷെയ്ഖ് ഹംദാന്‍ ട്വിറ്ററിലൂടെയാണ് ബജറ്റിന്റെ വിശദാംശങ്ങള്‍ അറിയിച്ചത്. ജനങ്ങളുടെ സന്തോഷം ഉറപ്പാക്കുകയും അവര്‍ക്ക് മികച്ച സേവനങ്ങള്‍ വാഗ്ദാനം ചെയ്യുകയുമാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്ന് അദ്ദേഹം പറഞ്ഞു.

സംരംഭകത്വ ഉത്തേജനം, വിദേശ നിക്ഷേപം ആകര്‍ഷിക്കുക, സാമൂഹിക പുരോഗതി, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ്, സ്വകാര്യ-പൊതുപങ്കാളിത്തം വര്‍ധിപ്പിക്കുക, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ-പരിസ്ഥിതി-വിദ്യാഭ്യാസ വികസനം തുടങ്ങിയവയിലാണ് ഇത്തവണ ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സാമ്പത്തിക, വികസന, ഗതാഗത രംഗത്ത് 41 ശതമാനം, സാമൂഹിക പുരോഗതിക്ക് 34 ശതമാനം, സുരക്ഷാ മേഖലയ്ക്ക് 20 ശതമാനം, സര്‍ഗാത്മകത, നവീകരണ മേഖലയില്‍ 5 ശതമാനം എന്നിങ്ങനെയാണ് ബജറ്റിലെ വകയിരുത്തലുകള്‍.

Read Also: അല്‍ അന്‍സാരി എക്‌സേഞ്ചിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍ നടന്‍ ആര്‍.മാധവന്‍

2022-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റിനെക്കാള്‍ ചിലവ് കൂടുതലാണ് ഇത്തവണത്തേത്. 22-24 വര്‍ഷം 181 ബില്യണ്‍ ദിര്‍ഹമായിരുന്നു ബജറ്റ് ചിലവ്. റിയല്‍ എസ്റ്റേറ്റ്, ഏവിയേഷന്‍, ട്രാവല്‍ ആന്‍ഡ് ടൂറിസം, ഹോസ്പിറ്റാലിറ്റി, വ്യാപാരം തുടങ്ങി ദുബായ് സമ്പദ്വ്യവസ്ഥയുടെ തന്ത്രപരവും സുപ്രധാനവുമായ മേഖലകള്‍ കൊവിഡ് മഹാമാരിക്ക് ശേഷം ശക്തിപ്രാപിച്ച് വരികയാണ്. ദുബായ് ട്രാവല്‍ ആന്‍ഡ് ടൂറിസം, ഹോസ്പിറ്റാലിറ്റി, വ്യോമയാന മേഖലകള്‍ തുടങ്ങിയവ ഖത്തര്‍ ലോകകപ്പില്‍ നിന്നും വലിയ നേട്ടം കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Story Highlights: Dubai budget for financial year 2023 2025

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top