എസ്എഫ്ഐ – എഐഎസ്എഫ് സംഘർഷം; സിപിഐഎമ്മും സിപിഐയും തുറന്ന പോരിലേക്ക്

കൊല്ലം എസ്എൻ കോളജിലെ എസ്എഫ്ഐ – എഐഎസ്എഫ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കൊല്ലത്ത് സിപിഐഎമ്മും സിപിഐയും തമ്മിൽ തുറന്ന പോരിലേക്ക്. വിദ്യാർഥികൾക്ക് നേരെ ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് കൊല്ലം കോർപ്പറേഷൻ കൗൺസിൽ യോഗം സിപിഐ അംഗങ്ങൾ ബഹിഷ്കരിച്ചു. അതേസമയം എസ്എൻ കോളജ് അക്രമത്തിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു ( SFI – AISF conflict; CPI-M and CPI open war ).
എസ്എഫ്ഐയുടെ ക്യാമ്പസിനുള്ളിലെ ആക്രമം രാഷ്ട്രീയപരമായി നേരിടാൻ ഒരുങ്ങുകയാണ് സിപിഐ. ഇന്നലെ നടന്ന കൊല്ലം കോർപ്പറേഷൻ കൗൺസിൽ യോഗം സിപിഐയുടെ മുഴുവൻ അംഗങ്ങളും ബഹിഷ്കരിച്ചു. കോളജിലെ അക്രമം ചർച്ച ചെയ്യാൻ ചേർന്ന സിപിഐ എക്സിക്യൂട്ടീവ് യോഗത്തിലും എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനം ഉയർന്നു. ക്യാമ്പസുകളെ ആയുധപ്പുരകൾ ആക്കാനുള്ള എസ്എഫ്ഐ ശ്രമത്തിന് ഒരു വിഭാഗം അധ്യാപകരുടെ പിന്തുണയുണ്ടെന്നും സിപിഐ ആരോപിച്ചു. ക്യാമ്പസിൽ ആക്രമം നടന്നപ്പോൾ നോക്കുകുത്തിയായി നിന്ന പൊലീസുകാർക്കെതിരെയും യോഗത്തിൽ വിമർശനം ഉയർന്നു. എസ്എഫ്ഐക്കെതിരെ ഈ മാസം 14ന് കൊല്ലം നഗരത്തിൽ വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് എഐഎസ്എഫ് അറിയിച്ചു.
Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ
അതേസമയം കോളജിലുണ്ടായ അക്രമത്തിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിലായി. രണ്ടാം വർഷ വിദ്യാർഥി ഗൗതം, മൂന്നാം വർഷ വിദ്യാർഥികളായ രഞ്ജിത്ത്, ശരത് എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് വധശ്രമത്തിനു കേസ് എടുത്തു. രണ്ട് കേസുകളിലായി ഇരുപത്തഞ്ചോളം പേരെ പ്രതി ചേർത്തിട്ടുണ്ട്.
Story Highlights: SFI – AISF conflict; CPI-M and CPI open war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here