ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന നിലപാടില്‍ ഉറച്ച് സിപിഐ; സിപിഐഎം നിലപാടില്‍ അതൃപ്തി

മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമര്‍ശത്തില്‍ സിപിഐക്ക് അതൃപ്തി. ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സിപിഐ നേതൃത്വം. അതേസമയം പ്രശംസയില്‍ അമിതാഹ്ലാദം വേണ്ടെന്ന നിലപാടാണ് മുസ്ലിം ലീഗിന്റേത്. കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി ലീഗ് നേതാവ് പി വി അബ്ദുള്‍ വഹാബ് എംപി രംഗത്തെത്തി. ദേശീയ തലത്തില്‍ പ്രതിപക്ഷ കൂട്ടായ്മയ്ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നില്ലെന്നും അബ്ദുള്‍ വഹാബ് കുറ്റപ്പെടുത്തി.
ലീഗിനെ തഴുകിയുള്ള പ്രശംസ എല്‍ഡിഎഫിലേക്കുള്ള ക്ഷണമല്ലെന്ന നിലപാടിലാണ് സിപിഐഎം സംസ്ഥാന നേതൃത്വം. വര്‍ഗീയതയ്ക്കെതിരായ നിലപാടില്‍ മുസ്ലിം ലീഗിന് സിപിഐഎമ്മിനൊപ്പം ചേരാമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിക്കുകയല്ല ചെയ്തത്. മതേതര നിലപാടിനെയാണ് സ്വാഗതം ചെയ്തത്. കോണ്‍ഗ്രസ് മൃദുഹിന്ദുത്വ നിലപാട് തുടരുകയാണ്. ഏക സിവില്‍ കോഡിനെ കോണ്‍ഗ്രസ് കൃത്യമായി എതിര്‍ത്തില്ലെന്നും എം വി ഗോവിന്ദന്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു.
മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നായിരുന്നു സിപിഐഎം എം വി ഗോവിന്ദന്റെ പരാമര്‍ശം. രാഷ്ട്രീയത്തില്‍ സ്ഥിരമായ ഒരു ശത്രുവില്ലെന്നും ലീഗ് ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തില്‍ യോജിക്കാവുന്ന നിലപാടുകള്‍ പ്രതിപക്ഷത്തുള്ള പാര്‍ട്ടികള്‍ക്കുണ്ട്. മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ അനുസരിച്ചായിരിക്കും യോജിപ്പുകള്‍. എന്നാല്‍ അത് രാഷ്ട്രീയ കൂട്ടുകെട്ടല്ല. യുഡിഎഫ് തകരണമെന്ന് എല്‍ഡിഎഫിന് ആഗ്രഹമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.
Read Also: പി.വി വഹാബ് എം.പിയുടെ കോൺഗ്രസിനെതിരായ പരാമർശം വിവാദമാക്കേണ്ട, പോസിറ്റീവായി കണ്ടാൽ മതി; പി.കെ കുഞ്ഞാലിക്കുട്ടി
അതേസമയം എം വി ഗോവിന്ദന്റെ പ്രസ്താവനയോട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. യു ഡി എഫില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാനാണെങ്കില്‍ നടപ്പില്ലെന്നും ആ പരിപ്പ് വേവില്ലെന്നും സതീശന്‍ പറഞ്ഞു. ലീഗ് യു ഡി എഫിന്റെ അഭിവാജ്യഘടകമാണ്. ലീഗിനെ കുറിച്ചുള്ള പിണറായിയുടെ അഭിപ്രായം തിരുത്തിയതില്‍ സന്തോഷമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Story Highlights: cpi against cpim stand over muslim league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here