വിമാനത്തിന്റെ കോക്പിറ്റില്‍ കയറാനുള്ള ശ്രമം: തടഞ്ഞുവച്ച ഷൈന്‍ ടോം ചാക്കോയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു

ദുബായ് എയര്‍ലൈന്‍സ് വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതിന് അധികൃതര്‍ തടഞ്ഞുവച്ച ഷൈന്‍ ടോം ചാക്കോയെ വിട്ടയച്ചു. തനിക്ക് അബദ്ധം പറ്റിയതാണെന്നായിരുന്നു ഷൈന്‍ ടോം ചാക്കോയുടെ വിശദീകരണം. വിമാനത്താവളത്തില്‍ തടഞ്ഞുവച്ച ഷൈന്‍ ടോം ചാക്കോയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. (Dubai airlines released shine tom chacko)
ദുബായ് വിമാനത്താവളത്തില്‍വച്ചാണ് സംഭവം നടന്നത്. വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയെ എയര്‍ലൈന്‍സ് അധികൃതര്‍ പുറത്താക്കുകയായിരുന്നു.
Read Also: ദുബായില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനത്തില്‍ പാമ്പ്; യാത്ര മുടങ്ങി
പുതിയ ചിത്രത്തിന്റെ ദുബായ് പ്രമോഷന്‍ ഇവന്റിന് ശേഷം കേരളത്തിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് ഷൈന്‍ ടോം യാത്ര ചെയ്യുന്ന വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചത്. ഷൈന്‍ ടോം ചാക്കോയെ എയര്‍ പോര്‍ട്ട് അധികൃതര്‍ക്ക് കൈമാറിയിരിക്കുകയാണ്.
നടന്റെ അസ്വാഭാവിക പെരുമാറ്റം കണ്ട അധികൃതര്‍ അദ്ദേഹത്തെ വിമാനത്തില്‍ നിന്നു പുറത്താക്കുകയായിരുന്നു. ഷൈന്‍ ഷൈന്‍ ടോമിനൊപ്പം പ്രമോഷനെത്തിയ സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ അതേ വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചെന്നാണ് റിപ്പോര്‍ട്ട്.
Story Highlights: Dubai airlines released shine tom chacko
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here