Advertisement

സൗദിയില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

December 10, 2022
2 minutes Read
 malayali expat died in accident saudi arabia

പ്രവാസി മലയാളി യുവാവ് സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചു. പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി ഷന്‍ഫീദാണ് മരിച്ചത്. 23 വയസായിരുന്നു.

വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. ജിദ്ദ റോഡിലെ ഉതൈമിലാണ് അപകടമുണ്ടായത്. ജിദ്ദയില്‍ നിന്ന് മദീനയിലേക്ക് പോകുകയായിരുന്ന ഷന്‍ഫീദ് പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ എതിരെ വന്ന വാഹനമിടിക്കുകയായിരുന്നു.

Read Also: ഹൃദയാഘാതം മൂലം മലയാളി സൗദിയില്‍ മരിച്ചു

ചെര്‍പ്പുളശേരി കാക്കാതോട് പാലംപാറയില്‍ ഷംസുദ്ദീന്‍-ഖദീജ ദമ്പതികളുടെ മകനാണ്. ഒരു വര്‍ഷം മുന്‍പാണ് ഷന്‍ഫീദ് സൗദി അറേബ്യയിലെത്തിയത്. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സൗദിയില്‍ തന്നെ സംസ്‌കരിക്കും.

Story Highlights: malayali expat died in accident saudi arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top