തൃശൂര്‍ മെഡിക്കല്‍ കോളജില്‍ അനാഥരായി കഴിയുന്നത് 24 രോഗികള്‍; ബന്ധുക്കളെ അറിയിച്ചിട്ടും തിരിഞ്ഞുനോക്കുന്നില്ലെന്ന് അധികൃതര്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമാനമായി ഉറ്റവരില്ലാത്ത രോഗികള്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലും. ഇത്തരത്തിലുള്ള 24 രോഗികളില്‍ ഏവരും പ്രായാധിക്യമുള്ളവരാണ്. ഓര്‍ത്തോ, സര്‍ജറി വിഭാഗങ്ങളിലാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നത്. ബന്ധുക്കളെ വിവരമറിയിക്കുമ്പോള്‍ ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്നാണ് പറയുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോക്ടര്‍ നിഷ എം. ദാസ് ട്വന്റിഫോറിനോട് പറഞ്ഞു. ഇവര്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കാറുണ്ടെന്നും സൂപ്രണ്ട് ഇന്‍ചാര്‍ജ് വ്യക്തമാക്കി.
രോഗികളില്‍ മിക്കവരും മാസങ്ങളായി ചികിത്സയില്‍ കഴിയുന്നവരാണ്. കൂടുതലും 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. നിലവില്‍
ചികിത്സയിലുള്ളവരില്‍ എല്ലാവരും പുരുഷന്മാര്‍. ഇത്തരത്തില്‍ പ്രതിമാസം 200ഓളം രോഗികള്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെത്താറുണ്ടെന്നാണ്
ആശുപത്രി സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോക്ടര്‍ നിഷ എം ദാസ് പറയുന്നത്. രോഗികളുടെ ബന്ധുക്കളെ കണ്ടെത്തി വിളിക്കുമ്പോള്‍ വേദനാജനകമായ
അനുഭവമാണ് ഉണ്ടാകാറുള്ളത്. ഇത്തരം രോഗികള്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കാറുണ്ടെന്നും ഡോക്ടര്‍ നിഷ എം ദാസ് പറഞ്ഞു.
ഭക്ഷണവും വസ്ത്രവും മരുന്നും ലാബ് ടെസ്റ്റുകളും ശസ്ത്രക്രിയകളും ഐസിയു ചികിത്സ ഉള്‍പ്പെടെ ലഭ്യമാക്കാറുണ്ട്. മെഡിക്കല്‍ കോളജിലെ
ഡോക്ടര്‍മാരും നഴ്‌സുമാരും ജീവനക്കാരും സന്നദ്ധപ്രവര്‍ത്തകരും സഹായിക്കാറുണ്ട്. പിആര്‍ഒമാരുടെ സേവനവും ഇതിനായി ഉപയോഗിക്കും.
ചികിത്സ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇവരുടെ താല്പര്യമനുസരിച്ച് അനാഥാലയത്തിലേക്ക് അല്ലെങ്കില്‍ അടുത്തുള്ള സര്‍ക്കാര്‍
ആശുപത്രിയിലേക്ക് ബാക്ക് റെഫര്‍ ചെയ്യുന്നതാണ് രീതി. മരണം നടന്നാല്‍ ആരെന്ന് തിരിച്ചറിയാതെ പോകുന്ന രോഗികളുമുണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് വ്യക്തമാക്കി.
Read Also: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം; ചികിത്സാ പിഴവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്
മരണം അറിയിച്ചാല്‍ പോലും മൃതദേഹം ഏറ്റെടുത്തു സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ വിമുഖത കാട്ടാറുണ്ട്. ഭക്ഷണവും വസ്ത്രവും മരുന്നും ലാബ് ടെസ്റ്റുകളും ശസ്ത്രക്രിയകളും ഉള്‍പ്പെടെ ഇവര്‍ക്ക് സൗജന്യമായി നല്‍കിവരുന്നു. ചികിത്സ കഴിഞ്ഞാല്‍ അനാഥാലയത്തിലേക്ക് ഇവരുടെ താല്‍പര്യമനുസരിച്ച് മാറ്റും. ഈ രോഗികളില്‍ ആരെങ്കിലും മരിച്ചാല്‍ ചിലപ്പോള്‍ തിരിച്ചറിയാന്‍ പോലുമാകില്ല. അത്തരം സാഹചര്യങ്ങളില്‍ പൊലീസ് സഹായത്തോടെ ബന്ധുക്കളെ കണ്ടെത്തുകയാണ് ചെയ്യുന്നത്. പ്രതിമാസം കണക്കുകളില്‍ ശരാശരി ഇരുനൂറിലേറെ രോഗികള്‍ ഇത്തരത്തില്‍ എത്താറുണ്ട്. കൂട്ടിരുപ്പുക്കാര്‍ ഇല്ലാത്ത രോഗികളെ പരിചരിക്കുന്നതിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ട് എന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
Story Highlights: 24 patients in thrissur medical college as orphans
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here