മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിനിടെ അബദ്ധത്തില്‍ വീണ ഇരുമ്പ് കഷ്ണം തലയില്‍ പതിച്ചു; ഡല്‍ഹിയില്‍ കുട്ടിക്ക് ദാരുണാന്ത്യം

ഡല്‍ഹിയില്‍ നിര്‍മാണം പുരോഗമിക്കുന്ന ഫ്‌ളൈ ഓവറില്‍ നിന്ന് ഇരുമ്പ് കഷ്ണം തെറിച്ച് തലയില്‍ വീണ് കൗമാരക്കാരന് ദാരുണാന്ത്യം. ഡല്‍ഹിയിലെ പുസ്ത റോഡില്‍ നമ്പര്‍ 18ന് സമീപമുള്ള മേല്‍പ്പാലത്തിനടിയിലാണ് സംഭവം നടന്നത്. (Boy Dies After Iron Piece From Flyover Falls On Head In Delhi)
ഡല്‍ഹി- ഡെറാഡൂണ്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണ സ്ഥലത്തുനിന്നാണ് കുട്ടിയുടെ തലയിലേക്ക് ഇരുമ്പ് കഷ്ണം തെറിച്ചുവീണത്. പണി സ്ഥലത്തുനിന്ന് വലിയ ഇരുമ്പ് കഷ്ണം നീക്കം ചെയ്യുന്നതിനിടെ അബദ്ധത്തില്‍ താഴേക്ക് പതിക്കുകയായിരുന്നു. അതേ സമയത്ത് താഴത്തുകൂടി നടക്കുകയായിരുന്ന കുട്ടിയുടെ തലയിലേക്ക് ഇരുമ്പ് ദണ്ഡ് വന്ന് വീണാണ് അതിദാരുണമായ സംഭവമുണ്ടായത്.
Read Also: യുഎഇയില്‍ പലയിടത്തും കനത്ത മഴ; റോഡുകളില്‍ വെള്ളക്കെട്ട്
സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി എസ്ഡിഎന്‍ ആശുപത്രിയിലേക്ക് മാറ്റി. നിര്‍മാണ കരാറുകാരനെതിരെ ഐപിസി സെക്ഷന്‍ 304 എ പ്രകാരമുള്ള നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.
Story Highlights: Boy Dies After Iron Piece From Flyover Falls On Head In Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here