പ്രതിശ്രുത വരനും വധുവും പാറക്കുളത്തില്‍ വീണു; രക്ഷപെടുത്തി നാട്ടുകാര്‍

പാറക്കുളത്തില്‍ വീണ പ്രതിശ്രുത വരനെയും വധുവിനെയും രക്ഷപ്പെടുത്തിയ നാട്ടുകാര്‍ക്ക് ആശംസാ പ്രവാഹം. കൊല്ലം കല്ലുവാതുക്കലിലാണ് സംഭവം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു യുവാവും യുവതിയും കൊല്ലം കല്ലുവാതുക്കല്‍ കാട്ടുപുറത്തുള്ള പാറക്കുളത്തില്‍ വീണത്. നാട്ടുകാരുടെ സമയോചിത ഇടപെടലാണ് ഇവരെ രക്ഷപ്പെടുത്തിയത്.
കഴിഞ്ഞദിവസമായിരുന്നു ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങും വഴി ഫോട്ടോയെടുക്കുന്നതിനിടെ യുവതിയും യുവാവും പാറക്കുളത്തില്‍ വീണത്. കൊല്ലം ജില്ലയുടെ അതിര്‍ത്തിയായ വിലവൂര്‍ക്കോണം കാട്ടുപുറത്തെ പാറക്കുളത്തില്‍ ആയിരുന്നു അപകടം. ഫോട്ടോ എടുക്കുന്നതിനിടെ യുവതി കാല്‍വഴി വീണു. യുവതിയെ രക്ഷിക്കാന്‍ പ്രതിശ്രുത വരന്‍ പിന്നാലെ പാറക്കുളത്തിലേക്ക് ചാടി. രണ്ടുപേരും അപകടത്തില്‍പ്പെട്ടെങ്കിലും നാട്ടുകാരുടെ സമ്മയോചിത ഇടപെടല്‍ തുണയായി.
Read Also: ഇടുക്കിയിൽ പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങിമരിച്ചു
പരവൂര്‍ സ്വദേശിയായ യുവാവും പാരിപ്പള്ളി സ്വദേശിനിയായ യുവതിയും ചെറിയ പരുക്കുകളോടെ ചികിത്സയിലാണ്. അപകടത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം നടക്കാനിരുന്ന ഇവരുടെ വിവാഹം മാറ്റിവെച്ചു. എന്നാല്‍ സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടക്കുന്നു എന്ന് ഇരുവരുടേയും കുടുംബം പറയുന്നു. സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടിനായാണ് ഇവര്‍ പോയതെന്നാണ് പ്രചരണം. എന്നാല്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു അപകടമെന്ന് യുവാവും യുവതിയും പറയുന്നു..
Story Highlights: bridegroom and bride fell into water rescued by locals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here