ചന്ദ്രനെ വലംവച്ച് ഓറിയോൺ തിരിച്ചെത്തി

ചാന്ദ്ര ദൗത്യം പൂർത്തിയാക്കി ഒറൈയോൺ പേടകം ഭൂമിയിലെത്തി. ഭൗമാന്തരീക്ഷത്തിലേക്ക് അതിവേഗം പ്രവേശിച്ച കാപ്‌സ്യൂൾ പാരച്യൂട്ടുകൾ വഴി വേഗത കുറഞ്ഞ് പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി പതിച്ചു. ഏതാനും മണിക്കൂറുകൾ കഴിഞ്ഞ് മെക്‌സിക്കൻ ദ്വീപായ ഗ്വാഡലൂപ്പിലെ കടലിൽ യുഎസ് നേവിയുടെ കപ്പൽ പേടകം വീണ്ടെടുക്കും.
നാസയുടെ ചാന്ദ്ര പര്യവേഷണ ദൗത്യം ആർട്ടിമിസ് ഒന്നിന്റെ ഭാഗമാണ് ഓറിയോൺ. 25 ദിവസം നീണ്ട യാത്രയിൽ ചന്ദ്രോപരിതലത്തിന് 130 കിലോമീറ്റർ അകലെ വരെയാണ് ഓറിയോൺ എത്തിയത്. മണിക്കൂറിൽ നാൽപ്പതിനായിരം കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച പേടകത്തെ 32 കിലോമീറ്റർ വേഗതയിലേക്ക് കുറച്ച ശേഷം സുരക്ഷിതമായി ഇറക്കുകയായിരുന്നു.
Splashdown.
— NASA (@NASA) December 11, 2022
After traveling 1.4 million miles through space, orbiting the Moon, and collecting data that will prepare us to send astronauts on future #Artemis missions, the @NASA_Orion spacecraft is home. pic.twitter.com/ORxCtGa9v7
Story Highlights: NASA’s Orion capsule splashes down in Pacific after lunar mission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here