ഇന്ത്യക്ക് വൻ തിരിച്ചടി; ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ നിന്ന് രോഹിത് പുറത്ത്

തള്ളവിരലിന് പരുക്കേറ്റതിനെ തുടർന്ന് ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ നിന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പിന്മാറി. രോഹിത് ശർമ്മയ്ക്ക് പകരം കെ.എൽ രാഹുൽ ടീമിനെ നയിക്കും. ഡിസംബർ ഏഴിന് മിർപൂരിൽ ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ രോഹിതിന്റെ ഇടതു തള്ളവിരലിന് പരുക്കേറ്റിരുന്നു.
രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി അഭിമന്യു ഈശ്വരനെ ടീമിൽ ഉൾപ്പെടുത്തി. പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ രോഹിത്തിനെ കളിപ്പിക്കണമോ വെണ്ടയോ എന്ന് പിന്നീട് തീരുമാനിക്കുമെന്നും ബിസിസിഐ അറിയിച്ചു. പേസർ മുഹമ്മദ് ഷാമിയും ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും പരുക്കിൽ നിന്ന് മോചിതരായിട്ടില്ലാത്തതിനാൽ നവദീപ് സെയ്‌നി, സൗരഭ് കുമാർ എന്നിവരെയും ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി.
ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഫാസ്റ്റ് ബൗളർ ജയദേവ് ഉനദ്കട്ടിനെയും സെലക്ഷൻ കമ്മിറ്റി ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 14 ബുധനാഴ്ചയാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം. ബംഗ്ലാദേശ് ടെസ്റ്റിനുള്ള ഇന്ത്യയുടെ പുതുക്കിയ ടീം:
കെ.എൽ രാഹുൽ (C), ശുഭ്മാൻ ഗിൽ, ചേതേശ്വര് പൂജാര (VC), വിരാട് കോലി, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് (WK), കെ.എസ് ഭരത് (WK), രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ഷാർദുൽ താക്കൂർ, മൊഹമ്മദ് സിറാജ്, ഉമേഷ് യാദവ്, അഭിമന്യു ഈശ്വരൻ, നവദീപ് സൈനി, സൗരഭ് കുമാർ, ജയദേവ് ഉനദ്കട്ട്
Story Highlights: Rohit Sharma Out Of 1st Test vs Bangladesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here