ആദ്യ പകുതിയിൽ ഫ്രാൻസ് ഒരു ഗോളിന് മുന്നിൽ

ഖത്തർ ലോകകപ്പിലെ അവസാന സെമി ഫൈനലിസ്റ്റുകളെ കണ്ടെത്താനുള്ള മത്സരത്തിൻ്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഇംഗ്ലണ്ടിനെതിരെ ഫ്രാൻസ് ഒരു ഗോളിന് മുന്നിൽ. പതിനേഴാം മിനിറ്റിൽ ഔറേലിയൻ ചുമേനിയുടെ ഗോളിലാണ് നിലവിലെ ചാമ്പ്യൻമാർ മുന്നിൽ എത്തിയത്. ബോക്‌സിന് പുറത്ത് നിന്ന് ചുമേനി തുടുത്ത അത്യുഗ്രൻ ഷോട്ട് ഇംഗ്ലണ്ട് ഗോളിയെ മറികടന്ന് ഗോൾ വലയിലേക്ക് പതിച്ചു. 2014 ലോകകപ്പിന് ശേഷം ഈ ടൂർണമെന്റിൽ ബോക്സിന് പുറത്ത് നിന്ന് ഇംഗ്ലണ്ട് വഴങ്ങുന്ന ആദ്യ ഗോളാണിത്. ഈ ടൂർണമെന്റിൽ ബോക്സിന് പുറത്ത് നിന്നുള്ള ഫ്രാൻസിന്റെ ആദ്യ ഗോൾ കൂടിയാണിത്.
അൽ ബൈത്ത് സ്റ്റേഡിയത്തിൽ വമ്പന്മാർ തുടങ്ങിയത് കരുതലോടെ. പന്തടക്കത്തിൽ ഇരുവരും തുല്യത പുലർത്തിയപ്പോൾ ആക്രമണത്തിൽ നേരിയ മുൻതൂക്കം ഫ്രാൻസിന്. ജിറൂദിനെ മുന്നിൽ നിർത്തിയും ഡെംബലെ, ഗ്രീസ്മാൻ, എംബാപ്പെ എന്നിവരെ തൊട്ടുപിറകിലും അണിനിരത്തിയായിരുന്നു ഫ്രഞ്ച് മുന്നേറ്റങ്ങൾ. ഫ്രഞ്ച് ബോക്സിൽ ഹാരി കെയിൻ നയിച്ച നീക്കങ്ങൾ പലതും അവസാന ലക്ഷ്യത്തിനരികെ നിർഭാഗ്യം വഴിമുടക്കി. ഗോള്‍ മടക്കാന്‍ 21ാം മിനിറ്റില്‍ സുവര്‍ണാവസരം ലഭിച്ചെങ്കിലും ഹാരി കെയിൻ അത് നഷ്ടപ്പെടുത്തി.
Story Highlights: Tchouameni Goal Keeps France 1-0 Up vs England At Half-time
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here