ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ എക്സൈസ് ഉദ്യോഗസ്ഥന് 7 വർഷം കഠിന തടവും 50,000 രൂപ പിഴയും

ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ എക്സൈസ് ഉദ്യോഗസ്ഥന് 7 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. പാലക്കാട് കൊല്ലങ്കോട് സ്വദേശി വിനോദിനെയാണ് തൃശ്ശൂർ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. എക്സൈസിലെ ഉയർന്ന ഉദ്യോഗസ്ഥനായ പ്രതി ശിക്ഷയിൽ യാതൊരു വിധ ഇളവും അർഹിക്കുന്നില്ലെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതിയുടെ വിധി. ( Child molestation case Excise officer sentenced to 7 years imprisonment ).
പോക്സോ നിയമം 9, 10 വകുപ്പുകൾ പ്രകാരമാണ് 7 വർഷം കഠിന തടവിന് വിനോദിനെ ശിക്ഷിച്ചത്. 50,000 രൂപ പിഴയടക്കാത്ത പക്ഷം 6 മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. പിഴത്തുക ക്രിമിനൽ നടപടി നിയമം 357 പ്രകാരം അതിജീവിതക്ക് നൽകണം. പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 13 സാക്ഷികളെയും 13 രേഖകളും കോടതിയില്‍ ഹാജരാക്കി.
തൃശൂർ വെസ്റ്റ് പോലീസ് ആണ് കേസ്സ് റജിസ്റ്റർ ചെയ്തത്. എക്സൈസ് പ്രിവന്റീവ് ഓഫീസർ കൂടിയായ പ്രതി ശിക്ഷാവിധിയിൽ യാതൊരു വിധ ഇളവും അർഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഈ വാദം ആംഗീകരിച്ചാണ് കോടതിയുടെ വിധി. ഫാസ്റ്റ് ട്രാക് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. അജയ് കുമാർ, അഡ്വ. ദിൽ എന്നിവര്‍ പ്രോസിക്യൂഷനു വേണ്ടി ഹാജരായി.
Story Highlights: Child molestation case Excise officer sentenced to 7 years imprisonment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here