പാകിസ്ഥാൻ – അഫ്ഗാൻ അതിർത്തിയിലുണ്ടായ ആക്രമണത്തിൽ എഴ് മരണം

പാകിസ്ഥാൻ – അഫ്ഗാൻ അതിർത്തിയിലുണ്ടായ സ്ഫോടനത്തിലും വെടിവയ്പ്പിലും ആറ് പാക് പൗരന്മാരും ഒരു അഫ്ഗാൻ സൈനികനും കൊല്ലപ്പെട്ടതായി ഇരു സൈനിക വൃത്തങ്ങളും സ്ഥിരീകരിച്ചു. ആക്രമണത്തിൽ 17 പേർക്ക് പരുക്കേറ്റു. അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ചൈനീസ് വാണിജ്യ കേന്ദ്രത്തിലും മറ്റൊരു സ്ഫോടനം നടന്നു. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ( Pakistan-Afghanistan Border Clashes Kill 7 ).
Read Also: ഹിജാബ് വിരുദ്ധ പ്രക്ഷോഭം; രണ്ടാമത്തെ വധശിക്ഷ നടപ്പാക്കി ഇറാൻ
പ്രകോപനമില്ലാതെ, അഫ്ഗാൻ സൈന്യം നടത്തിയ കനത്ത വെടിവയ്പ്പിലും പീരങ്കി ഷെല്ലാക്രമണത്തിലുമാണ് ഇത്രയും പേർ കൊല്ലപ്പെട്ടതെന്ന് പാക് സൈന്യം ആരോപിച്ചു. തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ചമൻ അതിർത്തിയിലാണ് സംഭവം.
അതേസമയം അതിർത്തിയിൽ പുതിയ ചെക്ക്‌പോസ്റ്റ് പണിയുന്നത് നിർത്തണമെന്ന് പാകിസ്ഥാൻ സേന ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് അഫ്ഗാൻ സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
Story Highlights: Pakistan-Afghanistan Border Clashes Kill 7
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here