ഈ വര്‍ഷം ഉംറ വിസ അനുവദിച്ചത് 40 ലക്ഷത്തിലേറെ വിദേശികള്‍ക്ക്; തീര്‍ഥാടകരുടെ എണ്ണം കൂടി

ഈ വര്‍ഷം ഉംറ സീസണ്‍ ആരംഭിച്ച ശേഷം ഇതുവരെ 40 ലക്ഷത്തോളം ഉംറ വിസകള്‍ അനുവദിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ വിസ അനുവദിക്കുന്നതിനും പാക്കേജുകള്‍ തിരഞ്ഞെടുക്കുന്നതിനും മറ്റും ഇലക്ട്രോണിക് സംവിധാനം ഏര്‍പ്പെടുത്തിയതാണ് വിസകളുടെ എണ്ണം ഇത്ര കൂടാന്‍ കാരണം. ( Umrah visas granted to more than 40 lakh foreigners this year ).
Read Also: ഫിഫ ലോകകപ്പ് ടിക്കറ്റുള്ളവര്‍ക്ക് സൗദി സന്ദര്‍ശിക്കാം; ഓണ്‍ലൈനിലൂടെ വിസയ്ക്ക് അപേക്ഷിക്കാം
ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയും നുസുക് പ്ലാറ്റ്ഫോം വഴിയും വിദേശത്തു നിന്നു തന്നെ അപേക്ഷ നൽകാന്‍ തീര്‍ഥാടകര്‍ക്ക് സാധിക്കുന്നുണ്ട്. കൂടാതെ ടൂറിസ്റ്റ്, വിസിറ്റ് വിസകളില്‍ എത്തുന്നവര്‍ക്കും ഇപ്പോള്‍ ഉംറ നിര്‍വഹിക്കാനുള്ള അനുമതിയുണ്ട്. ഉംറ വിസയില്‍ സൗദിയിലെത്തുന്നവര്‍ക്ക് നേരത്തെ മക്ക, മദീന, ജിദ്ദ നഗരങ്ങള്‍ മാത്രമേ സന്ദര്‍ശിക്കാന്‍ അനുമതി ഉണ്ടായിരുന്നുള്ളുവെങ്കില്‍, ഇപ്പോള്‍ രാജ്യത്തെവിടെയും സഞ്ചരിക്കാം എന്നതും തീര്‍ഥാടകരുടെ എണ്ണം കൂടാന്‍ കാരണമായിട്ടുണ്ട്.
ഉംറ വിസയുടെ കാലാവധി 30 ദിവസത്തില്‍ നിന്നു 90 ദിവസമായി വര്‍ദ്ധിപ്പിച്ചതും തീര്‍ഥാടകര്‍ക്ക് ഗുണം ചെയ്തു. ഉംറ നിര്‍വഹിക്കാനും മദീനയില്‍ റൗദ സന്ദര്‍ശനത്തിനും നുസുക് ആപ്പ് വഴിയാണ് സ്വദേശികളും വിദേശികളുമായ തീര്‍ഥാടകര്‍ ബുക്ക് ചെയ്യേണ്ടത്.
Story Highlights: Umrah visas granted to more than 40 lakh foreigners this year
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here