Advertisement

ഒരു വശത്ത് മെസ്സി, മറുവശത്ത്….

December 14, 2022
2 minutes Read

ഫുട്ബോൾ മാന്ത്രികൻ ലയണൽ മെസ്സി ഒരിക്കൽ കൂടി അർജന്റീനയെ ലോകകപ്പ് ഫൈനലിൽ എത്തിച്ചു. ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് മെസ്സിപ്പട പരാജയപ്പെടുത്തി. 2014ന് ശേഷം ആദ്യമായാണ് അർജന്റീന ലോകകപ്പ് ഫൈനലിൽ എത്തുന്നത്. ഡിസംബർ 18ന് നടക്കുന്ന ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനോ മൊറോക്കോയ്‌ക്കോ എതിരെയാണ് അർജന്റീനയുടെ കലാശപ്പോര്.

ടീമിനായി ആദ്യ ഗോൾ നേടിയതും മറ്റൊരു ഗോളിന് വഴിവച്ചതും സാക്ഷാൽ മെസ്സി. കളിയിലെ താരവും ഈ 10 ആം നമ്പർ കളിക്കാരൻ തന്നെ. ലുസൈൽ സ്റ്റേഡിയത്തിലെ പച്ച പുൽ മൈതാനിയിൽ നിന്ന് മെസ്സി മടങ്ങുന്നത് തനിക്ക് മാത്രം അവകാശപ്പെട്ട ഒരു പിടി നേട്ടങ്ങൾ ഒപ്പംകൊണ്ടാണ്. 11 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിൽ അർജന്റീനയുടെ ഏറ്റവും ഉയർന്ന ഗോൾ സ്‌കോററായി മാറിയിരിക്കുകയാണ് മെസ്സി. ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ 10 ഗോളുകളുടെ റെക്കോർഡാണ് അദ്ദേഹം തകർത്തത്.

ഡീഗോ മറഡോണ (8), ഗില്ലെർമോ സ്റ്റേവ് (8), മരിയോ കെംപസ് (6) എന്നിവരാണ് മൂന്നും നാലും സ്ഥാനത്ത്. കൂടാതെ ഈ ലോകകപ്പിൽ മെസ്സി നേടുന്ന അഞ്ചാം ഗോൾകൂടിയാണിത്. ഖത്തറിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഫ്രാൻസിന്റെ എംബാപ്പെയ്‌ക്കൊപ്പവും മെസ്സിയെത്തി. ലോകകപ്പിലെ തന്റെ 25-ാം മത്സരത്തിന് കൂടിയാണ് മെസ്സി ക്രൊയേഷ്യക്കെതിരെ ബൂട്ടുകെട്ടിയത്. ഇതോടെ ഈ വെറ്ററൻ താരം ഒരു വമ്പൻ റെക്കോഡിനൊപ്പമെത്തി.

ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന ജർമനിയുടെ ലോതർ മത്തൗസിലിൻ്റെ റെക്കോർഡിനൊപ്പമെത്താൻ മെസ്സിക്ക് കഴിഞ്ഞു. ഡിസംബർ 18 ലെ ഫൈനൽ മത്സരത്തിനിറങ്ങുമ്പോൾ ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിക്കുന്ന താരമെന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കും. മാത്രമല്ല ഒരു ലോകകപ്പിൽ അഞ്ച് ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരൻ കൂടിയാണ് മെസ്സി ഇപ്പോൾ. ഖത്തറിൽ അഞ്ച് ഗോളുകൾ നേടുകയും മൂന്ന് ഗോളുകൾക്ക് അസിസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതോടെ 1966 ന് ശേഷം, ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകളും അസിസ്റ്റുകളും നേടിയ കളിക്കാരുടെ പട്ടികയിൽ മെസ്സിയും ചേർന്നു.

Story Highlights: argentina reached fifa wc final see the records

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top