സൈനികസേവനം തുടങ്ങി ജിൻ, ആശംസകൾ നേർന്ന് ബിടിഎസും ആരാധകരും…

ലോകപ്രശസ്തമായ കൊറിയൻ മ്യൂസിക് ബാൻഡ് ആണ് ബിടിഎസ്. ഇങ്ങ് ഇന്ത്യയിലും ബിടിഎസ് ആരാധകർ ഏറെയാണ്. അത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഈ മ്യൂസിക് ബാൻഡ് തങ്ങളുടെ സംഗീതത്തിന് ഒരു ലോകത്തെ മുഴുവൻ ചുവടുവെപ്പിച്ചവരാണ്. ഇവർ പിരിയുകയാണ് എന്ന വാർത്തയും അതിന് പിന്നിലെ വസ്തുതകളും ഏറെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. നിർബന്ധിത സൈനിക സേവനത്തിനായാണ് തയ്യാറെടുക്കുകയാണ് ഗ്രൂപ് അംഗങ്ങൾ.
ബിടിഎസിലെ മുതിർന്ന അംഗം ജിൻ ഇന്നലെ സൈനികസേവനം ആരംഭിച്ചു. റിക്രൂട്മെന്റ് നടക്കുന്ന സൈനിക ക്യാംപിലേക്ക് ആരാധകരും മാധ്യമപ്രവര്‍ത്തകരും പോകരുതെന്ന് ബാൻഡിന്റെ ഏജൻസി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
우리 형 !! 잘 다녀와요!! 💜러뷰💜 pic.twitter.com/ZP6yryv2qe
— 방탄소년단 (@BTS_twt) December 13, 2022
തന്റെ സൈനിക ഹെയർകട്ടിന്റെ ചിത്രം സമൂഹമാധ്യമമായ വിവേഴ്സിൽ ജിൻ പോസ്റ്റ് ചെയ്യുകയും ആരാധകരോട് യാത്ര പറയുകയും ചെയ്തിരുന്നു. ബാൻഡിലെ മറ്റംഗങ്ങൾ ജിന്നിന് ആശംസകളും നേർന്നു. 18 നും 28നും ഇടയിൽ പ്രായമുള്ള പുരുഷന്മാർ ദക്ഷിണകൊറിയയിലെ നിയമപ്രകാരം സൈനികസേവനം നിർബന്ധമായും ചെയ്യണം. എന്നാൽ ബിടിഎസിലെ അംഗങ്ങൾക്ക് 2 വർഷത്തെ പ്രത്യേക ഇളവ് നൽകിയിരുന്നു. അതും കഴിഞ്ഞതോടെയാണ് 30 വയസ്സുകാരനായ ജിൻ സേവനം ആരംഭിച്ചത്. ബാൻഡിലെ മറ്റംഗങ്ങളും ഇക്കാലയളവിൽ തന്നെ സൈന്യത്തിൽ ചേരുമെന്നാണു സൂചന.
ജിന്നിനെ കൂടാതെ ആർഎം, ജെ-ഹോപ്പ്, സുഗ, പാർക്ക് ജി-മിൻ, വി, ജുങ്കുക്ക് എന്നിവരാണ് ബാൻഡിലുള്ള മറ്റ് അംഗങ്ങൾ. യു.എസിലും യു.കെ.യിലുമുള്‍പ്പെടെ ആഗോള സംഗീതവിപണിയില്‍ ആധിപത്യം സ്ഥാപിച്ച ആദ്യ സമ്പൂര്‍ണ കൊറിയന്‍ ഗായകസംഘമാണ് ബിടിഎസ്. കൊറിയന്‍ പോപ്പ് സംഗീതത്തെ ലോകനിലവാരത്തില്‍ എത്തിച്ചതിനൊപ്പം രാജ്യത്തിനു വലിയ വരുമാനവും നേടിക്കൊടുത്തു. ഇന്ത്യയിലുള്‍പ്പെടെ ലക്ഷക്കണക്കിന് ആരാധകരാണ് ബിടിഎസിനുള്ളത്.
Story Highlights: bts member jin begins mandatory military service
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here