Advertisement

നിയമസഭാ സമ്മേളനത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകും; വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ ഒരുക്കങ്ങള്‍

December 14, 2022
2 minutes Read
hc rejects petition against governor

2023ലെ നിയമസഭാ സമ്മേളനത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്. ആവശ്യമായ വിവരങ്ങള്‍ ക്രോഡീകരിച്ച് നല്‍കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നയപ്രഖ്യാപനം എപ്പോള്‍ നടത്തണമെന്ന് പിന്നീട് തീരുമാനിക്കും. ബജറ്റിന് മുന്‍പ് നയപ്രഖ്യാപനം ഇല്ലെങ്കിലും അതിന് ശേഷം വേണ്ടിവരും. (budget session may have governor policy address)

ജനുവരി പകുതിയോടെ ആരംഭിക്കുന്ന ബജറ്റ് സമ്മേളനം ഇന്നലെ അവസാനിച്ച സമ്മേളനത്തിന്റെ തുടര്‍ച്ചയാകും. കലണ്ടര്‍ വര്‍ഷത്തെ ആദ്യ നിയമസഭാ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങുന്നതാണ് പതിവ്. എന്നാല്‍ തുറന്ന യുദ്ധം പ്രഖ്യാപിച്ച ഗവര്‍ണറെ കൊണ്ട് നയം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നേരത്തെയും നയപ്രഖ്യാപന പ്രസംഗം എന്ന അവസരം മുതലെടുത്ത് സര്‍ക്കാരിനെ ഗവര്‍ണര്‍ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. ഇപ്പോഴും കേന്ദ്രസര്‍ക്കാരിന് എതിരെയുള്ള വിമര്‍ശനങ്ങള്‍ അടങ്ങിയ നയപ്രഖ്യാപനം ഗവര്‍ണര്‍ അത്ര എളുപ്പം ഒപ്പിടുമെന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നില്ല. അഥവാ ഒപ്പിട്ടാല്‍ തന്നെ അത് അതേപടി വായിക്കാനും ഇടയില്ല. ഇക്കാരണങ്ങളാല്‍ ആയിരുന്നു നയപ്രഖ്യാപനം പ്രസംഗം നീട്ടിവയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നത്.

Read Also: ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ

അതേസമയം സര്‍ക്കാര്‍ ഗവര്‍ണര്‍ വിരോധത്തിന്റെ ചാമ്പ്യനാകാന്‍ ശ്രമിക്കുന്നു എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചു. ഒരു ഘട്ടത്തില്‍ ഗവര്‍ണര്‍ സ്വയം മാറാന്‍ തയ്യാറായപ്പോള്‍ തുടരാന്‍ ആവശ്യപ്പെട്ടത് സര്‍ക്കാര്‍ ആണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Story Highlights: budget session may have governor policy address

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top