Advertisement

അർജന്റീനയുടെ എക്കാലത്തെയും ഉയർന്ന ഗോൾ സ്‌കോററായി മെസ്സി

December 14, 2022
1 minute Read

ഫിഫ ലോകകപ്പ് ചരിത്രത്തിൽ അർജന്റീനയുടെ എക്കാലത്തെയും ഉയർന്ന ഗോൾ സ്‌കോററായി ലയണൽ മെസ്സി. ലുസൈൽ സ്റ്റേഡിയത്തിൽ അർജന്റീനയും ക്രൊയേഷ്യയും തമ്മിലുള്ള സെമി ഫൈനൽ പോരാട്ടത്തിൻ്റെ ആദ്യ പകുതിയിൽ ഗോൾ നേടിയാണ് മെസ്സി തന്റെ പേര് ചരിത്ര പുസ്തകങ്ങളിൽ രേഖപ്പെടുത്തിയത്.

ക്രൊയേഷ്യൻ ഗോൾകീപ്പർ ലിവാകോവിച്ച് ജൂലിയൻ അൽവാരസിനെ ബോക്‌സിൽ വീഴ്ത്തിയതിന് 34-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി മെസ്സി ഗോളാക്കിയിരുന്നു. ദേശീയ ടീമിനായി 25 മത്സരങ്ങളിൽ നിന്ന് 11 ഗോളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഈ ലോകകപ്പില്‍ മെസ്സി നേടുന്ന അഞ്ചാം ഗോളാണിത്. ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ(10 ഗോൾ) റെക്കോർഡാണ് മെസ്സി തകർത്തത്.

Story Highlights: Lionel Messi becomes Argentina’s all-time top-scorer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top