ഫാദർ സ്റ്റാൻ സ്വാമിയുടെ ലാപ്ടോപ്പ് ഹാക്ക് ചെയ്തെന്ന വെളിപ്പെടുത്തൽ; ഗൂഡാലോചനയിൽ അന്വേഷണം വേണമെന്ന് സാമൂഹ്യപ്രപർത്തകർ

യു.എസ് ഫോറൻസിക് ലബോറട്ടറിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഫാദർ സ്റ്റാൻ സ്വാമിയ്ക്ക് എതിരായ ഗൂഡാലോചനാ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സാമൂഹ്യപ്രപർത്തകരും വിവിധ സംഘടനകളും രംഗത്ത്. ഫാദർ സ്റ്റാൻ സ്വാമിയുടെ ലാപ്ടോപ്പിൽ നാൽപതിലേറെ രേഖകൾ ഹാക്കിങ്ങിലൂടെ തിരുകിക്കയറ്റിയതായി യു.എസ് ഫോറൻസിക് ലബോറട്ടറി കണ്ടെത്തിയിരുന്നു. ( Stan Swamy’s computer hacked since 2014 ).
രേഖകൾ ഹാക്കർവഴി സ്റ്റാൻ സ്വാമിയുടെ ലാപ്ടോപ്പിൽ സ്ഥാപിച്ചതാണെന്നാണ് യു.എസിലെ ബോസ്റ്റൺ ആസ്ഥാനമായ ആഴ്സനൽ ഫോറൻസിക് ലാബ് കണ്ടെത്തിയത്. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വിഷയം ഉന്നതതല അന്വേഷണത്തിന് വിധേയമാക്കണമെന്ന് സി.പി.ഐ.ഐ നിർദ്ദേശിച്ചു. വിഷയത്തിലെ ദുരൂഹത പുറത്ത് കൊണ്ട് വരാൻ ഇത് അനിവാര്യമാണെന്ന് ബി. നോയ് വിശ്വം എം.പി വ്യക്തമാക്കി.
Read Also: ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ
ഭീകരബന്ധം ആരോപിച്ച് ജയിലിലടക്കപ്പെട്ട് കസ്റ്റഡിയിൽ മരിച്ച മനുഷ്യാവകാശ പ്രവർത്തകൻ സ്റ്റാൻ സ്വാമിയും അറസ്റ്റിലായ മറ്റുള്ളവരും തമ്മിൽ നടത്തിയെന്നു പറയുന്ന ഇ-മെയിലുകളുടെ അടിസ്ഥാനത്തിലാണ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) 2020ൽ ഭീകരവാദ കുറ്റമടക്കം അദ്ദേഹത്തിനെതിരെ ചുമത്തിയത്.
കേസിൽ പ്രതിചേർക്കപ്പെട്ട മനുഷ്യാവകാശ പ്രവർത്തകരായ റോണ വിൽസന്റെയും സുരേന്ദ്ര ഗാഡ്ലിങ്ങിന്റെയും കമ്പ്യൂട്ടറുകളിൽ ഇതേ മാതൃകയിൽ നുഴഞ്ഞുകയറിയതായ് നേരത്തെ ആരോപണം ഉയർന്നിരുന്നു. മൂവരെയും ഒരേ ഹാക്കറാണ് ലക്ഷ്യമിട്ടതെന്നും പറയുന്നു. തന്റെ കമ്പ്യൂട്ടറിൽ കയറിക്കൂടിയ രേഖകളെല്ലാം നിഷേധിച്ച സ്റ്റാൻ സ്വാമിക്കു വേണ്ടി അദ്ദേഹത്തിന്റെ അഭിഭാഷകരാണ് നിജഃസ്ഥിതിക്കായി ആഴ്സനൽ ലാബിനെ സമീപിച്ചത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here