വീണ വിജയനെതിരായ പരാമർശം വ്യക്തിയെന്ന നിലയില്ല; അന്ന് പറഞ്ഞ കാര്യം മുഖ്യമന്ത്രി അംഗീകരിച്ചിരിക്കുന്നുവെന്നും മാത്യു കുഴൽനാടൻ

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ പരാമർശനം വ്യക്തിയെന്ന നിലയിൽ അല്ലെന്നും എക്സ്ട്രാ ലോജിക്കിന്റെ ഡയറക്ടർ എന്ന നിലയിലാണ് അന്ന് പരാമർശം നടത്തിയതെന്നും മാത്യു കുഴൽനാടൻ എംഎൽഎ. അവകാശലംഘന നോട്ടീസ് തള്ളിയ സ്പീക്കറുടെ റൂളിംഗിനെ മാനിക്കുന്നു. നോട്ടീസിന്റെ മറുപടിയിലൂടെ തന്റെ മകളുടെ കമ്പനിയുടെ മെന്റർ എന്ന കാര്യം മുഖ്യമന്ത്രി അംഗീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു ( veena vijayan issue mathew kuzhalnadan ).
വീണ വിജയനെതിരെ പരാമർശനം നടത്തിയത് വ്യക്തിയെന്ന നിലയിൽ അല്ല. എക്സ്ട്രാ ലോജിക്കിന്റെ ഡയറക്ടർ എന്ന നിലയിലായിരുന്നു അന്നത്തെ പരാമർശം. അന്ന് പറഞ്ഞ കാര്യം മുഖ്യമന്ത്രി അംഗീകരിച്ചിരിക്കുന്നു. താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. വീണ കമ്പനി ഡയറക്ടർ എന്ന നിലയിൽ മെന്ററായി ജയ്ക് ബാലകുമാർ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്പീക്കറുടെ റൂളിംഗ് അംഗീകരിക്കുന്നു. ഇനി പരാതിയുമായി മുന്നോട്ടു പോകുന്നില്ല. മെന്റർ ആയി പ്രവർത്തിച്ചയാളുടെ പേര് കമ്പനി വെബ് സൈറ്റിൽ നിന്ന് നീക്കിയത് എന്തിനാണെന്ന് വ്യക്തമാക്കണം. ഈ വിവാദത്തിന് പിന്നാലെ പോകാൻ ഇനി ആഗ്രഹിക്കുന്നില്ല. പൊതുസമൂഹത്തിന് മുന്നിൽ തെളിയിക്കണമെന്നാണ് ആഗ്രഹിച്ചത്. തെളിയിക്കാൻ കഴിഞ്ഞു. ആരെയും വ്യക്തിപരമായി ആക്ഷേപിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല. എന്തുകൊണ്ട് വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തു എന്നത് വിശദീകരിക്കണമെങ്കിൽ അവർക്ക് ആവാമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
Story Highlights: veena vijayan issue mathew kuzhalnadan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here