അൽവാരസിൻ്റെ ഗോളിന് കൈയ്യടിച്ച് ബ്രസീല്‍ ഇതിഹാസം

ഖത്തർ ലോകകപ്പിലെ സെമി ഫൈനൽ പോരാട്ടത്തിൽ അധ്വാനിച്ചു കളിച്ച ക്രൊയേഷ്യയെ നിസഹായരാക്കിയാണ് അര്‍ജന്റീനയുടെ ഫൈനൽ പ്രവേശനം. അൽവാരസ് രണ്ടു തവണയും മെസ്സി ഒരിക്കലും ലക്ഷ്യം കണ്ടപ്പോള്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം. ഇപ്പോൾ ഇതാ അൽവാരസിൻ്റെ സോളോ ഗോളിന് ഗാലറിയിൽ കൈയ്യടിക്കുന്ന ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോയുടെ ചിത്രങ്ങൾ വൈറലാകുന്നു.
കളിയുടെ 39-ാം മിനിറ്റിലാണ് അല്‍വാരസിന്റെ സോളോ ഗോള്‍ പിറന്നത്. ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്ന് പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ അല്‍വാരസ് പ്രതിരോധതാരങ്ങളെയെല്ലാം മറികടന്ന് ഒടുവിൽ ക്രൊയേഷ്യൻ കീപ്പറെയും വെട്ടിച്ച് പന്ത് വലയിലാക്കുകയായിരുന്നു. ഗോളിന് പിന്നാലെയാണ് റൊണാള്‍ഡീഞ്ഞോ അല്‍വാരസിനെ പ്രശംസിച്ചത്. മുഖത്ത് നിറ ചിരിയോടെ 42 കാരനായ റൊണാള്‍ഡീഞ്ഞോ ലുസൈൽ സ്റ്റേഡിയത്തിലെ വിഐപി സീറ്റിൽ കൈയ്യടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
Ronaldinho applauding Alvarez🙌 pic.twitter.com/9xDP4cViVo
— h (@grea1ish) December 13, 2022
അതേസമയം 22 കാരനായ അൽവാരസിൻ്റെ ഈ അതുഗ്രൻ സോളോ ഗോൾ, 1986ൽ ഇംഗ്ലണ്ടിനെതിരെ ഡീഗോ മറഡോണ നേടിയ ഗോളിന് സമാനമാണെന്ന് ആരാധകർ അവകാശപ്പെടുന്നു. സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി സൂപ്പർതാരം ലയണൽ മെസ്സി നടത്തിയ മിന്നുന്ന മുന്നേറ്റമാണ് മൂന്നാം ഗോളിനു വഴിയൊരുക്കിയത്. മെസ്സി നൽകിയ എണ്ണം പറഞ്ഞ പാസ് ജൂലിയൻ അൽവാരസ് വലയിൽ നിക്ഷേപിച്ചു. ജയം ഉറപ്പിച്ച അര്‍ജന്റീനയെ റൊണാള്‍ഡീഞ്ഞോ കൈ ഉയർത്തി അഭിവാദ്യം ചെയ്യുന്നതും വീഡിയോയിൽ കാണാം.
Story Highlights: Watch Brazil legend Ronaldinho salute Alvarez for stunning World Cup goal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here