Advertisement

“എന്റെ ഖബറില്‍ പ്രാർത്ഥിക്കരുത്, എന്നെ ഓർത്ത് കരയരുത്, സന്തോഷിച്ച് പാട്ടുപാടിയാൽ മതി”; ഇറാനിൽ വീണ്ടും വധശിക്ഷ, അന്ത്യാഭിലാഷവുമായി ഇരുപത്തിമൂന്നുകാരൻ

December 15, 2022
6 minutes Read

സർക്കാർ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇറാൻ രണ്ടാമത്തെ വധശിക്ഷയും നടപ്പാക്കി. അഞ്ച് ദിവസത്തിനുള്ളിൽ രണ്ടാമത്തെയാളെയാണ് ഇറാനിൽ പരസ്യമായി തൂക്കിലേറ്റുന്നത്. മജീദ് റെസ റഹ്നാവാർദ് എന്ന ഇരുപത്തിമൂന്നുകാരനായ യുവാവിനെയാണ് മഷദ് നഗരത്തിൽ തൂക്കിലേറ്റിയത്. സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തിയെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നുമുള്ള കുറ്റം ചുമത്തിയാണ് കോടതി വധശിക്ഷ വിധിച്ചത്.

“കടുത്ത അനീതിയ്ക്കും പ്രദർശന വിചാരണയ്ക്കും ശേഷം നിർബന്ധിത കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിലാണ് രഹ്‌നവാർഡിന് വധശിക്ഷ വിധിച്ചത്. ഈ കുറ്റകൃത്യം ഇസ്ലാമിക് റിപ്പബ്ലിക്കിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും,” എന്നാണ് നോർവേ ആസ്ഥാനമായുള്ള ഇറാൻ മനുഷ്യാവകാശ ഡയറക്ടർ മഹ്മൂദ് അമിരി-മൊഗദ്ദാം ഈ സംഭവത്തെ കുറിച്ച് ട്വീറ്റ് ചെയ്തത്.

എന്റെ കബറില്‍ പ്രാർത്ഥിക്കരുത്, എന്നെ ഓർത്ത് കരയരുത്, സന്തോഷിച്ച് പാട്ടുപാടിയാല് മതി എന്നാണ് അവസാനമായി ഈ ഇരുപത്തിമൂന്ന്കാരന് പറഞ്ഞത്. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കസ്റ്റഡിയിലെടുത്ത മഹ്സ അമിനിയെന്ന പെൺകുട്ടി സെപ്റ്റംബർ 16ന് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമായത്. ആയിരക്കണക്കിന് പ്രതിഷേധക്കാരെ ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.നിരവധി പേരെ വധശിക്ഷയ്ക്കും വിധേയരാക്കി.

മഹ്സ അമിനി കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതിഷേധം ശക്തമാകുകയും 31 പ്രവിശ്യകളിലെയും 161 നഗരങ്ങളിലേക്ക് ഇത് വ്യാപിക്കുകയും ചെയ്തിരുന്നു. ഏറ്റവും ഗുരുതരമായ വെല്ലുവിളികളിലൂടെയാണ് ഇസ്ലാമിക് റിപ്പബ്ലിക്ക് കടന്നുപോകുന്നത് എന്നാണ് റിപ്പോർട്ടുകൾ.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top